ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ്; പ്രവാസി മലയാളികൾക്കു വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി നോർക്കയും ഒമാൻ എയർലൈനസും

പ്രവാസി മലയാളികൾക്കു വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി നോർക്കയും ഒമാൻ എയർലൈനസും. ഇന്ത്യയില്‍ നിന്നും വിദേശത്തേക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ഇനി ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും.

ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ്;  പ്രവാസി മലയാളികൾക്കു വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി നോർക്കയും ഒമാൻ എയർലൈനസും
flightssss

പ്രവാസി മലയാളികൾക്കു വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി നോർക്കയും ഒമാൻ എയർലൈനസും. ഇന്ത്യയില്‍ നിന്നും വിദേശത്തേക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ഇനി ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും.

നോര്‍ക്ക ഫെയര്‍ എന്ന പേരിലാണ് സൗജന്യനിരക്കിലുള്ള ടിക്കറ്റ് ലഭിക്കുക. നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡുള്ള വിദേശ മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ് അനുവദിക്കുതാണ് പദ്ധതി. പദ്ധതിയുടെ ധാരണാപത്രം ഒമാൻ എയർ അധികൃതർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി.പ്രവാസികളുടെ 18 വയസ്സിൽ താഴെയുള്ള മക്കൾക്കും ഇളവ് ലഭിക്കും.

നോര്‍ക്ക റൂട്ട്‌സിന്റെയും ഒമാന്‍ എയറിന്റെയും വെബ്സൈറ്റ്, ഒമാന്‍ എയറിന്റെ ഇന്ത്യയിലെ ഓഫീസുകള്‍, ഓണ്‍ലൈന്‍ ലിങ്കുകള്‍ എന്നിവ വഴി ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം.

ടിക്കറ്റ് എടുക്കുമ്പോള്‍ NORK2018 എന്ന കോഡ് നല്‍കണം. ഇപ്പോള്‍ നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് കാര്‍ഡ് ലഭിക്കുതിനുള്ള വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് കോള്‍ സെന്ററില്‍ നിന്ന് ലഭിക്കും. ഫോണ്‍: 1800 425 3939, 0471 233 33 39. ഇതിലൂടെ ടിക്കറ്റ് നിരക്കിൽ വലിയ ആശ്വാസമാണ് പ്രവാസികൾക്ക് കൈവരുക. ഒമാനും നോർക്കയുമായുള്ള ഈ കരാർ ഗൾഫിലെ മറ്റ് എയർലൈനുകൾ കൂടി ഏറ്റെടുക്കുമോ എന്നാണ് പ്രവാസികൾ ഇപ്പോൾ ആകാംഷയോടെ കാത്തിരിക്കുന്നത്.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്