യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രകള്‍ക്ക് പുതിയ നിബന്ധനകള്‍

Share

മസ്‍കത്ത്: യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രകള്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമാക്കി. ഇത് സംബന്ധിച്ച് ഒമാന്‍ സിവില്‍‌ ഏവിയേഷന്‍ അതോരിറ്റി, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും പ്രത്യേക സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ഒമാനിലെയും യുഎഇയിലെയും പൗരന്മാര്‍ക്ക് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുമ്പോള്‍ പുതിയ നിബന്ധനകള്‍ ബാധകമാണ്.

ഒമാനിലേക്ക് വരുന്നവര്‍ https://covid19.emushrif.om/ എന്ന വെബ്‍സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ ഒമാന്‍ അംഗീകരിച്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യണം. ഒപ്പം ഒമാനില്‍ പ്രവേശിക്കുന്നതിന് 14 ദിവസത്തിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ ഫലവും വെബ്‍സൈറ്റില്‍ നല്‍കണം.

ഒമാനിലേക്ക് കൊണ്ടുവരുന്ന എല്ലാ യാത്രക്കാരുടെയും രേഖകള്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ പരിശോധിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. രേഖകളെല്ലാം ശരിയാക്കി വെയ്‍ക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഏതെങ്കിലും യാത്രക്കാരനെ ഒമാനിലേക്ക് കൊണ്ടുവന്നാല്‍ വിമാനക്കമ്പനി പിഴ അടയ്‍ക്കേണ്ടി വരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

വാക്സിനെടുത്ത യാത്രക്കാര്‍ കരുതേണ്ട രേഖകള്‍

  1. https://covid19.emushrif.om/ വെബ്‍സൈറ്റിലെ രജിസ്‍ട്രേഷന്‍
  2. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്
  3. നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം അല്ലെങ്കില്‍ ഒമാനിലെത്തിയ ശേഷം പി.സി.ആര്‍ പരിശോധന നടത്താനുള്ള റിസര്‍വേഷന്‍

വാക്സിനെടുക്കാത്ത യാത്രക്കാര്‍ കരുതേണ്ട രേഖകള്‍

  1. https://covid19.emushrif.om/ വെബ്‍സൈറ്റിലെ രജിസ്‍ട്രേഷന്‍
  2. നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം അല്ലെങ്കില്‍ ഒമാനിലെത്തിയ ശേഷം പി.സി.ആര്‍ പരിശോധന നടത്താനുള്ള റിസര്‍വേഷന്‍
  3. ഒമാന്‍ സ്വദേശികളോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരോ അല്ലാത്തവര്‍ക്ക് ക്വാറന്റീന്‍ സെന്റര്‍ റിസര്‍വേഷന്‍ രേഖ

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ