രാജസ്ഥാനിൽ ഒരു കുടുംബത്തിലെ 9 പേർക്ക് ഒമിക്രോൺ; ഇന്ത്യയിൽ ആകെ 21

Share

ജയ്പൂര്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്കും ഡല്‍ഹിയില്‍ ഒരാള്‍ക്കും ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

രാജസ്ഥാനിലെ ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒമ്പത് അംഗങ്ങള്‍ക്കാണ് രോഗം ബാധിച്ചത്. ദക്ഷിഫ്രിക്കയില്‍ നിന്ന് കഴിഞ്ഞ മാസം 25-ന് എത്തിയവരാണ് ഈ കുടുംബം. ദക്ഷിണ ആഫ്രിക്കയില്‍ നിന്ന് ദുബായിലൂടെ മുംബൈ വഴിയാണ് ഇവർ ജയ്പൂരിലെത്തിയത്.

മഹാരാഷ്ട്രയിലെ ചിഞ്ച് വാഡില്‍ നിന്നുള്ള ആറു പേര്‍ക്കും പുണെയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ പുതിയ വകേഭദമായ ഒമിക്രോണ്‍ ഇതോടെ ഇന്ത്യയില്‍ 21 പേര്‍ക്ക് സ്ഥിരീകരിച്ചു.

കര്‍ണാടകയില്‍ രണ്ടുപേര്‍ക്കും ഗുജറാത്തില്‍ ഒരാള്‍ക്കും നേരത്തെ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ ഉപദേശക സംഘം തിങ്കളാഴ്ച യോഗം ചേര്‍ന്നേക്കും

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്