ഓണം ബമ്പര്‍; രണ്ടാം സമ്മാനം കിട്ടിയ ആള്‍ ബാങ്കിലെത്തി; പേര് വിവരം രഹസ്യമെന്ന് ബാങ്ക്

Share

ഇത്തവണ ഓണം ബമ്പര്‍ രണ്ടാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റും വിറ്റത് കോട്ടയം ജില്ലയില്‍ തന്നെ. രണ്ടാം സമ്മാനത്തിന് അര്‍ഹമായ TG 270912 എന്ന ടിക്കറ്റ് എടുത്തത് പക്ഷേ ആരാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അഞ്ച് കോടിയാണ് രണ്ടാം സമ്മാനത്തിന് അര്‍ഹമായ തുക. ഉടമയെത്തി പാലാ കാനറാ ബാങ്ക് ശാഖയില്‍ ടിക്കറ്റ് കൈമാറിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാന്‍ ഉടമ നിര്‍ദേശിച്ചെന്ന് ബാങ്ക് അധികൃതര്‍അറിയിച്ചു. ഇന്ന് രാവിലെയാണ് ഉടമ ബാങ്കിലെത്തി ടിക്കറ്റ് കൈമാറിയത്. പാലാ സ്വദേശി പാപ്പച്ചന്‍ വിറ്റ ടിക്കറ്റിനാണ് അഞ്ച് കോടിയുടെ രണ്ടാം സമ്മാനം.

അതേസമയം TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. ഒരുകോടി രൂപയാണ് മൂന്നാം സമ്മാനം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ