ഭര്‍ത്താവ് വൃക്ക വില്‍ക്കാൻ നിര്‍ബന്ധിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവതിയുടെ വെളിപ്പെടുത്തല്‍

Share

കണ്ണൂര്‍: കണ്ണൂരിൽ വൃക്ക വിൽക്കാൻ നിർബന്ധിച്ചെന്ന് യുവതിയുടെ പരാതി. 9 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്താൻ ശ്രമിച്ചെന്ന് നെടുംപൊയിലിലെ ആദിവാസി യുവതി  പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവിനും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിക്കുമെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയത്. വൃക്ക നല്‍കാനാകില്ലെന്ന് പറഞ്ഞ് പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

2014ൽ ബെന്നി വഴി ഭർത്താവിന്‍റെ വൃക്ക വിറ്റു. ആറു ലക്ഷം രൂപയ്ക്കാണ് അന്ന് വൃക്ക കച്ചവടം നടന്നത്. ഭര്‍ത്താവ് വൃക്ക വില്‍ക്കുന്നതിന് മുമ്പ് ബെന്നിയും അയാളുടെ വൃക്ക വിറ്റിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് തന്നോട് വൃക്ക നല്‍കാൻ നിര്‍ബന്ധിച്ചതെന്നും യുവതി പറഞ്ഞു. വൃക്ക വില്‍ക്കുന്നതിനായി വിലാസമുൾപ്പെടെ എറണാകുളത്തേക്ക് മാറ്റി ബെന്നി രേഖകൾ ശരിയാക്കി.

ഭയം കാരണം പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ പരാതിയിൽ ഭര്‍ത്താവിനും ബെന്നിക്കുമെതിരെ പൊലീസ് കേസെടുത്തു. അയവയവ കച്ചവട ഏജന്‍റാണ് ബെന്നിയെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Read more

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

ഡൽഹി: താൻ ഇന്ത്യൻ പൗരൻ ആണെന്ന് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയിലാണ് ധ്രുവ് റാഠിയുടെ വി

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ സിആർപിഎഫ്. വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സം

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. നാളെ ഉച്ചതിരിഞ്ഞ് സുപ്രീ