ഒട്ടക പക്ഷിക്ക് അറിയില്ലല്ലോ റോഡിലിറങ്ങിയാൽ ബ്ലോക്ക് ഉണ്ടാകുമെന്ന്!

ഒട്ടക പക്ഷിക്ക് അറിയില്ലല്ലോ റോഡിലിറങ്ങിയാൽ ബ്ലോക്ക് ഉണ്ടാകുമെന്ന്!
1553250209_ostrich

ട്രാഫിക് ബ്ലോക്കിനിടെ  ആളുകൾ വശം കേട്ടുനിൽക്കുമ്പോഴാണ് ഒരു ഒട്ടകപക്ഷി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ട്ടിച്ചത്. ഒട്ടകപക്ഷിക്കറിയുമോ റോഡിലിറങ്ങിയാൽ ബ്ലോക്കുണ്ടാകുമെന്നൊക്കെ. എന്തായാലും ദേഷ്യപ്പെട്ടിരുന്നവരൊക്കെ ഒട്ടകപക്ഷിയെ കണ്ടതോടെയൊന്ന് തണുത്തു. കൗതുകകാഴ്ച കണ്ട് ഒട്ടകപക്ഷിയുടെ വിഡിയോയും ഫോട്ടൊയുമൊക്കെയെടുത്ത് അവരും ഒട്ടകപക്ഷിക്കൊപ്പം ചേർന്നു.

കഴിഞ്ഞ ദിവസം ലൻണ്ടനിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്.  കോളിൻ എന്നു പേരുള്ള ഒട്ടകപക്ഷി കൂട്ടിൽ നിന്നും ചാടിപ്പോയതാണ്. രണ്ടുപേർ  ഇതിനെ റോഡിൽ നിന്നും മട്ടൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. പക്ഷെ നാടുകാണാൻ വന്ന ഒട്ടകപക്ഷിയെ  ഒടുവിൽ എക്സ്സൈസ്  ഉദ്യോഗസ്ഥർ വന്നാണ് പിടികൂടി ഉടമയ്ക്ക് കൈമാറിയത്. ഒട്ടകപക്ഷിയെ തിരികെ നൽകിയതിന് ഉടമ ഡെബ്ബി ജോൺസൻ പൊലീസിന് നന്ദിയും അറിയിച്ചു.  എന്തായാലും നശിച്ച ട്രാഫിക് ബ്ലോക്കിനെ ശപിച്ചു നിന്ന യാത്രക്കാർക്ക് ഒട്ടകപ്പക്ഷിയുടെ റോഡ് സവാരി ട്രാഫിക് ബ്ലോക്കിന്റെമുഷിച്ചിലിൽ  നിന്നും ഏറെ ആശ്വാസം നൽകി എന്നതാണ് സത്യം.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്