Latest

Singapore Life

സിംഗപ്പൂരില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമ&

ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് സിംഗപ്പൂരില്‍ തുടക്കമായി. ആദ്യ പരിപാടി, മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച "ഓണം നൈറ്റ്‌-2014", ആഗസ്റ്റ്‌ രണ്ടാംതീയതി എസ്പ്ലനേഡ്‌ തീയറ്ററിലെ കണ്‍സേര്‍ട്ട് ഹാളില്‍ നടന്നു.

India

ബീഹാറില്‍ വെള്ളപ്പൊക്കം - 44000 പേരെ മാറ്റിപ്പ

2008 ല്‍ ഉണ്ടായതുപോലെ, ബീഹാറിലെ കോസി നദിയില്‍ ജലനിരപ്പ്‌ അപകടമായ രീതിയില്‍ ഉയര്‍ന്ന് സമീപപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയായി. ഏതു നിമിഷവും അപകടകരമായ വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യതകള്‍ മൂലം, നദിയുടെ സപീപത്തുള്ള ഏഴു ഗ്രാമങ്ങളില്‍ നിന്നായി 44000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

World News

ചൈനയില്‍ ഭൂകമ്പം. മരണസംഖ്യ 350 ല്‍ കൂടുതല്‍...

ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഏകദേശം 367ല്‍ പരം ആള്‍ക്കാര്‍ക്ക് ജീവഹാനി സംഭവിച്ചതായി ഭയപ്പെടുന്നു. 1800ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പത്തില്‍ 12000 തില്‍പ്പരം വീടുകള്‍ പൂര്‍ണമായോ, ഭാഗികമായോ തകര്‍ന്നു.

Kerala News

കൊച്ചിയിലെ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ട ; !

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ വേട്ട. മലേഷ്യയില്‍ നിന്ന് കടത്തിയ 11 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് മൂന്നു കോടി രൂപ വിലമതിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

City News

മലിന്‍ഡോ എയര്‍ സിംഗപ്പൂര്‍ സര്‍വീസ് ഒക്ടോബര്‍ മാസത്തോടെ

മലേഷ്യന്‍ ഹൈബ്രിഡ് വിമാന കമ്പനിയായ മലിന്‍ഡോ എയര്‍ ഒക്ടോബര്‍ മുതല്‍ സിംഗപ്പൂര്‍ സര്‍വീസ് ആരംഭിക്കുമെന്ന് സി.ഇ.ഓ ചന്ദ്രന്‍ രാമമൂര്‍ത്തി അറിയിച്ചു.ഇതോടെ കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളെ കൊലാലംപൂര്‍ വഴി സിംഗപ്പൂരുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Pravasi worldwide

എസ്.ബി.ടി. പ്രവാസി വിദേശനാണ്യ നിക്ഷേപ പലിശ

സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ പരിഷ്കരിച്ച പലിശനിരക്കുകള്‍ നിലവില്‍ വരും.

City News

സിംഗപ്പൂരിലേക്കുള്ള മലേഷ്യന്‍ ബസുകള്‍ ന

മലേഷ്യയില്‍ നിന്ന് സിംഗപ്പൂരില്‍ ജോലി ചെയ്യുന്നവരുമായി വരുന്ന ബസുകള്‍ ജോഹോര്‍ ബാഹ്രു ഇമിഗ്രേഷനില്‍ നടത്തിയ സമരത്തില്‍ ജനങ്ങള്‍ വലഞ്ഞു.കൃത്യ സമയത്ത് ജോലിക്കെത്താന്‍ പറ്റാതെ അനേകം ആളുകള്‍ ഇമിഗ്രേഷനില്‍ കുടുങ്ങി.തുടര്‍ന്ന് കാല്‍നടയായി വുഡ് ലാണ്ട്സ് ഇമിഗ്രേഷനില്‍ എത്തിയശേഷമാണ് യാത്രക്കാര്‍ ജോലി സ്ഥലങ്ങള

Singapore Life

പ്രവാസി എക്സ്പ്രസ് സുവനീര്‍-2014 ഓണ്‍ലൈന്‍ എ&

പ്രവാസി എക്സ്പ്രസ് രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്, അംബാസഡര്‍ ഗോപിനാഥ് പിള്ള പ്രകാശനം ചെയ്ത, മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെയും, സിംഗപ്പൂരിലെ എഴുത്തുകാരുടെയും സൃഷ്ടികളടങ്ങിയ സ്മരണിക, “പ്രവാസി എക്സ്പ്രസ് സുവനീര്‍-2014” ഇപ്പോള്‍ ഓണ്‍ലൈന്‍ എഡിഷനിലും ലഭ്യമാവുകയാണ്.

World News

മലേഷ്യന്‍ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്ക&

തുടരെയുണ്ടായ രണ്ട് ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ അതിജീവിക്കാന്‍ കഴിയാതെ, മലേഷ്യന്‍ എയര്‍ലൈന്‍സ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ആലോചനകള്‍ നടക്കുന്നു! മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ മുഖ്യ ഓഹരി ഉടമകളായ "ഖസന നേഷണല്‍" കമ്പനി സ്വകാര്യവല്‍ക്കരണത്തിനുള്ള നിര്‍ദ്ദേശങ്ങളും പദ്ധതികളും, പ്രധാനമന്ത്രി നജീബ് റസാക്കിന്

India

ലെഫ്റ്റനന്റ് ജെനറല്‍ ദല്‍ബീര്‍ സിംഗ് സുഹ

ഇന്ത്യയുടെ ഇരുപത്തിയാറാമത്തെ കരസേനാമേധാവിയായി, ലെഫ്റ്റനന്റ് ജെനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഇന്ന് ചുമതലയേല്‍ക്കും. ഇപ്പോള്‍ കരസേനാ ഉപമേധാവിയായി സേവനം അനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.

World News

ഭീതി പരത്തിക്കൊണ്ട്‌ EBOLA വൈറസ്.....

ലൈബീരിയ, ഗയാന, സിയറ ലിയോണ്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നൂറു കണക്കിനാള്‍ക്കാരുടെ ജീവനെടുത്ത അപകടകാരിയായ EBOLA വൈറസ്സിനെ പേടിച്ച് ലോകരാഷ്ട്രങ്ങള്‍. ലോകാരാരോഗ്യസംഘടനയുടെ കണക്കു പ്രകാരം, കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഏകദേശം 672 ആള്‍ക്കാര്‍ പ്രസ്തുത വൈറസ്സുമൂലം മരിച്ചിട്ടുണ്ട്.

India

റാങ്കിംഗ് & ഗ്രേഡിംഗ് സിസ്റ്റം ഇനി ഇന്ത്യ!

ഭക്ഷണം, ശുചിത്വം, സുരക്ഷ തുടങ്ങിയവയില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച സേവനം ഉറപ്പാക്കാന്‍, സോണ്‍ തലത്തിലും ഡിവിഷന്‍ തലത്തിലും റാങ്കിംഗ് സിസ്റ്റം തുടങ്ങാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നു. യാത്രക്കാരില്‍ നിന്നും ശേഖരിക്കുന്ന അഭിപ്രായങ്ങള്‍, മെസ്സേജുകള്‍, ഇന്ററാക് റ്റിവ് വോയ്സ് റിക്കോര്‍ഡിംഗ് സിസ്റ്