വിഖ്യാത നടന്‍ പോള്‍ ന്യൂമാന്റെ റോളക്സ് വാച്ചിന്‍റെ വില 115 കോടി രൂപ

ആരാണോ ഒരു വാച്ച് ധരിച്ചിരുന്നത് അയാളുടെ മൂല്യം പോലിരിക്കും ചിലപ്പോള്‍ ആ വാച്ചിന്റെ വില. ഇത് പറയാന്‍ കാരണം കഴിഞ്ഞദിവസം ഫിലിപ്‍സ് എന്ന ലേലസ്ഥാപനം വില്‍പ്പന നടത്തിയ റോളക്സ് വാച്ചിന്‍റെ വിലയാണ്. ഒന്നും രണ്ടുമല്ല 115 കോടി രൂപയാണ് ഈ വാച്ചിന്റെ വില.

വിഖ്യാത നടന്‍ പോള്‍ ന്യൂമാന്റെ റോളക്സ് വാച്ചിന്‍റെ വില  115 കോടി രൂപ
watch

ആരാണോ ഒരു വാച്ച് ധരിച്ചിരുന്നത് അയാളുടെ മൂല്യം പോലിരിക്കും ചിലപ്പോള്‍ ആ വാച്ചിന്റെ വില. ഇത് പറയാന്‍ കാരണം കഴിഞ്ഞദിവസം ഫിലിപ്‍സ് എന്ന ലേലസ്ഥാപനം വില്‍പ്പന നടത്തിയ റോളക്സ് വാച്ചിന്‍റെ വിലയാണ്. ഒന്നും രണ്ടുമല്ല 115 കോടി രൂപയാണ് ഈ വാച്ചിന്റെ വില.

ഈ വിന്‍റേജ് വാച്ചിന്‍റെ ഉടമ ആരാണെന്നോ ? വിഖ്യാത അമേരിക്കന്‍ നടന്‍ പോള്‍ ന്യൂമാന്‍ . 115,49,58340 ഇന്ത്യന്‍ രൂപയാണ് (17.8 ദശലക്ഷം അമേരിക്കന്‍ ഡോളര്‍) ഈ വാച്ചിനായി ലേലംകൊണ്ടയാള്‍ മുടക്കിയത്. പക്ഷെ ആരാണ് ഈ വാച്ച് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. ടെലിഫോണിലൂടെയാണ് ലേലംകൊണ്ടയാള്‍ കച്ചവടം ഉറപ്പിച്ചത്. അമേരിക്കന്‍ വാച്ച് ഡീലര്‍മാരായ ഹൊഡിങ്കീ എന്ന സ്ഥാപനം ലോകത്തിലെ ഏറ്റവും അമൂല്യമായ 12 വിന്‍റേജ് വാച്ചുകളില്‍ ഒന്നായി ന്യൂമാന്‍റെ വാച്ച് രേഖപ്പെടുത്തിയിരുന്നു. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡിയുള്ള ഈ വാച്ച് അറിയപ്പെടുന്നത് പോള്‍ന്യൂമാന്‍സ് എന്ന പേരിലാണ്.

നടന്‍, സംവിധായകന്‍, സംരംഭകന്‍, റേസിങ് കാര്‍ ഡ്രൈവര്‍ എന്നിങ്ങനെ വിവിധ നിലകളില്‍ അറിയപ്പെടുന്നയാളാണ് പോള്‍ ന്യൂമാന്‍. പരസ്യങ്ങളിലും സിനിമകളിലും ന്യൂമാനൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുള്ള റോളക്സ് ഡെയ്‍റ്റോണ എന്ന മോഡല്‍ വാച്ചാണ് ഇപ്പോള്‍ ലേലത്തില്‍ വിറ്റത്. 1986-ല്‍ പുറത്തിറങ്ങിയ 'ദി കളര്‍ ഓഫ് മണി' എന്ന ഹോളിവുഡ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരം ന്യൂമാന്‍ നേടിയിരുന്നു. പത്ത് തവണ ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ച നടന്‍കൂടിയാണ് അദ്ദേഹം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ