ഈ രാജകുമാരിയെ സ്വന്തമാക്കാൻ കഴിയാത്ത വിഷമത്തിൽ 13 യുവാക്കള്‍ ജീവതാഗ്യം ചെയ്തോ ?

അകാരവടിവും, മുഖഭംഗിയും ഒത്തിണങ്ങിയ നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിന്നു മാറി തടിച്ച ശരീരവും കട്ടി പുരികവും മീശയും ഉള്ള രാജകുമാരി..  ഈ രാജകുമാരിയെ സ്വന്തമാക്കാൻ കഴിയാത്ത വിഷമത്തിൽ 13 യുവാക്കള്‍ ജീവതാഗ്യം ചെയ്തോ ? സോഷ്യല്‍ മീഡിയയില്‍ ഒരു സ്ത്രീയുടെ ചിത്രവുമായി ചേര്‍ന്ന് പ്രചരിച്ച കുറിപ്പാണിത്. എന്നാ

ഈ രാജകുമാരിയെ സ്വന്തമാക്കാൻ കഴിയാത്ത വിഷമത്തിൽ 13 യുവാക്കള്‍ ജീവതാഗ്യം ചെയ്തോ ?
Copy-of-24-site-image-4

അകാരവടിവും, മുഖഭംഗിയും ഒത്തിണങ്ങിയ നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിന്നു മാറി തടിച്ച ശരീരവും കട്ടി പുരികവും മീശയും ഉള്ള രാജകുമാരി..  ഈ രാജകുമാരിയെ സ്വന്തമാക്കാൻ കഴിയാത്ത വിഷമത്തിൽ 13 യുവാക്കള്‍ ജീവതാഗ്യം ചെയ്തോ ? സോഷ്യല്‍ മീഡിയയില്‍ ഒരു സ്ത്രീയുടെ ചിത്രവുമായി ചേര്‍ന്ന് പ്രചരിച്ച കുറിപ്പാണിത്. എന്നാൽ സത്യത്തിൽ ഇങ്ങനെയൊരു രാജകുമാരി ഉണ്ടോ? 13 പേർ ഈ രാജകുമാരിക്കായി മരിച്ചിട്ടുണ്ടോ? എന്നാല്‍ കേട്ടോളൂ.

ചിത്രത്തിൽ കാണുന്ന ഒരു രാജകുമാരി സത്യത്തിൽ ജീവിച്ചിരുന്നു. ഫാത്തിമേഹ് ഖാനും എസ്മത് അൽ ദൗലേഹ് (1855-1905), എന്ന ഈ രാജകുമാരി പോർഷ്യൻ രാജാവ് നാസർ-അൽ-ദിൻ ഷാഹ് ഖജറിന്റെ (1831-1896) മകളാണ് .

ഖജർ വംശത്തിലെ സ്ത്രീകൾക്കെല്ലാം ചെറുതായി മീശയുണ്ടായിരുന്നുവെന്ന് ഹവാർഡ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ.അഫ്‌സാന നജ്മാബാദി പറയുന്നു.ചിത്രത്തിൽ പറയുന്നതു പോലെ എന്നാൽ 1900 കാലഘട്ടത്തിലെ സൗന്ദര്യ ചിഹ്നമായിരുന്നില്ല അത് മറിച്ച് 1800 കളിലെ സൗന്ദര്യത്തിന്റെ ചിഹ്നമായിരുന്നു. അന്നത്തെ ഇറാനിൽ സ്ത്രീകൾക്ക് കട്ടികുറഞ്ഞ മീശയും, താടിയില്ലാത്ത പുരുഷന്മാരും സുന്ദരീ-സുന്ദരൻമാരായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ 13 യുവാക്കൾ രാജകുമാരിക്കായി മരിച്ചിട്ടുണ്ടോ? ഈ ചോദ്യത്തിന്റെ ഉത്തരം ഇല്ലെന്നാണ്. ചരിത്രത്തിലെവിടടെയും അങ്ങനെയൊരു സംഭവം രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ഇറാനിയൻ പ്രാചീന സംസ്‌കാര പ്രകാരം ഈ രാജകുമാരിച്ച് എട്ടോ ഒമ്പതോ വയസ്സുള്ളപ്പോൾ തന്നെ അവരെ വിവാഹം ചെയ്തുകൊടുത്തിരിക്കാം. മാത്രമല്ല അന്നത്തെ കാലത്ത് സ്ത്രീകൾ കൊട്ടാരത്തിനകത്തെ ഹറമിൽ നിന്നും പുറത്തുവന്ന് അന്യ പുരുഷന്മാരെ കണ്ടിരുന്നില്ല.

Read more

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച്

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെ

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാ