സൗദിയിൽ ലാന്റിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

Share

റിയാദ്: ജിദ്ദ കിങ് അബ്‍ദുല്‍ അസീസ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ലാന്റിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ബുധനാഴ്‍ച രാവിലെയായിരുന്നു സംഭവം. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഗള്‍ഫ്‍ സ്‍ട്രീം 400 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. രാവിലെ പ്രാദേശിക സമയം 8.10നായിരുന്നു സംഭവമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഈ സമയത്ത് അഞ്ച് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് ആര്‍ക്കും പരിക്കുകളില്ല. വിമാനത്താവളത്തിലെ എമര്‍ജന്‍സി റെസ്‍ക്യൂ സംഘം ഉടന്‍തന്നെ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തിന്റെ കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനായി വിദഗ്ധ സംഘത്തിന്റെ അന്വേഷണം ഇതിനോടകം തുടങ്ങിയിട്ടുണ്ട്.

അതേസമയം മറ്റ് വിമാനങ്ങളുടെ വരവിനെയും പോക്കിനെയും സംഭവം ഒരുതരത്തിലും ബാധിച്ചില്ലെന്നും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ പോലെ തന്നെ തുടര്‍ന്നുവെന്നും അധികൃതര്‍ അറിയിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ