പിന്നണി ഗായിക അഞ്ജു ജോസഫ് വിവാഹിതയായി

Share

ചലച്ചിത്ര പിന്നണി ഗായികയും അവതാരകയുമായ അഞ്‍ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരനാണ് വരൻ. ഇൻസ്റ്റഗ്രമിലൂടെ താരം തന്നെയാണ് വിവാഹ വാർത്ത വെളിപ്പെടുത്തിയത്. എന്നാല്‍ വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല. ഭാവിയെക്കുറിച്ചുള്ള എന്‍റെ പ്രതീക്ഷയും സ്വപ്‍നവുമെന്നാണ് വിവാഹ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി അഞ്ജു എഴുതിയത്. ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിനു മുന്നില്‍ നിന്നുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്.

ഇത് അഞ്‍ജു ജോസഫിന്‍റെ രണ്ടാം വിവാഹം ആണ്. സ്റ്റാർ മാജിക്ക് അടക്കമുള്ള പരിപാടികളിലൂടെ ശ്രദ്ധേയനായ ഷോ ഡയറക്ടർ അനൂപ് ജോണായിരുന്നു അഞ്ജുവിന്‍റെ ആദ്യ ഭര്‍ത്താവ്. റിയാലിറ്റി ഷോയിലുടെ ശ്രദ്ധേയയായ അഞ്ജു ജോസഫ് 2011ൽ ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ചില സിനിമകളിലും അഞ്ജു അഭിനയിച്ചിരുന്നു.

അഞ്ച് വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു അഞ്ജു അനൂപ് ജോണിനെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹത്തോട് തുടക്കത്തിൽ വീട്ടുകാർക്ക് എതിർപ്പായിരുന്നു. എന്നാൽ പിന്നീട് സമ്മതിക്കുകയായിരുന്നുവെന്ന് അഞ്ജു തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് താരം വിവാഹ മോചനത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ