തൃശൂരില്‍ പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു

Share

തൃശൂര്‍: തൃശൂര്‍ പഴയന്നൂര്‍ എളനാട് പോക്‌സോ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എളനാട് സ്വദേശിനിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സതീഷ്(37) എന്ന കുട്ടനാണ് കൊല്ലപ്പെട്ടത്.

കോളനിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് സതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളനിവാസികളാണ് സതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജയില്‍പുളളികള്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. ഇതനുസരിച്ച് രണ്ട് മാസമായി ഇയാള്‍ പരോളില്‍ നാട്ടിലുണ്ടായിരുന്നു. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസ് അടക്കം ഏഴ് കേസുകളിലെ പ്രതിയാണ് സതീഷ്. പഴയന്നൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ