പൊന്നമ്മബാബു മകന് കിഡ്നി നല്‍കാമെന്നു പറഞ്ഞതോടെ കിട്ടിക്കൊണ്ടിരുന്ന സഹായങ്ങള്‍ പോലും നിലച്ചു; മകന്റെ ചികിത്സയ്ക്ക് വഴിയില്ലാതെ നടി സേതുലക്ഷ്മി പറയുന്നു

മകന്റെ ചികിത്സയ്ക്ക് വേണ്ടി വീണ്ടും സഹായം അഭ്യര്‍ഥിച്ചു നടി സേതുലക്ഷ്മി. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇപ്പോഴത്തെ തന്റെ അവസ്ഥയെ കുറിച്ച് സേതുലക്ഷ്മി മനസ്സ് തുറന്നത്.

പൊന്നമ്മബാബു മകന് കിഡ്നി നല്‍കാമെന്നു പറഞ്ഞതോടെ കിട്ടിക്കൊണ്ടിരുന്ന സഹായങ്ങള്‍ പോലും നിലച്ചു; മകന്റെ ചികിത്സയ്ക്ക് വഴിയില്ലാതെ നടി സേതുലക്ഷ്മി പറയുന്നു

മകന്റെ ചികിത്സയ്ക്ക് വേണ്ടി വീണ്ടും സഹായം അഭ്യര്‍ഥിച്ചു നടി സേതുലക്ഷ്മി.  പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇപ്പോഴത്തെ തന്റെ അവസ്ഥയെ കുറിച്ച് സേതുലക്ഷ്മി മനസ്സ് തുറന്നത്. മകന്റെ രോഗവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ പൊന്നമ്മബാബുവിന്റെ ഇടപെടലോടെ അവസാനിച്ചതായി സേതുലക്ഷ്മി വ്യക്തമാക്കി.

'' പൊന്നമ്മ ബാബു പ്രശ്‌നം ഏറ്റെടുത്തതോടെ എല്ലാം ശരിയായെന്നാണ് ചിലര്‍ കരുതിയത്. എന്നാല്‍ അതോടുകൂടി തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായം നില്‍ക്കുകയായിരുന്നു. മകന് ഡയാലിസിസ് ചെയ്യുന്നുണ്ട്. കിഡ്‌നി മാറ്റിവയ്ക്കണമെന്നാണ് പറയുന്നത്. ഫേസ്ബുക്ക് പ്രൊമോഷന്‍ ചെയ്തതോടെ ഒരുപാടു പൈസ വന്നുകൊണ്ടേയിരുന്നു. ആശുപത്രി ചിലവ് മുഴുവന്‍ വഹിക്കാമെന്ന് അമേരിക്കയിലുള്ള ഒരാള്‍ സമ്മതിച്ചു. അതിനിടയില്‍ പൊന്നമ്മ ബാബു ഏറ്റെടുത്തു. എല്ലാവരും സന്തോഷിച്ചു.''

''പൊന്നമ്മ ചോദിച്ചു,' ചേച്ചി കുട്ടനെന്താ പറ്റിയേ (കുട്ടനെന്നാണ് മകനെ വിളിക്കുന്നത്), എന്റെ കിഡ്‌നി 'O' പോസിറ്റീവ് ആണ്. പക്ഷേ ചെറിയ കൊളസ്‌ട്രോള്‍ ഉണ്ട്. ഇതുപോലെ വേറെ കുറേ പേരുടെ പേരു പറഞ്ഞു. പക്ഷേ അവരാരും മുന്നോട്ടു വരാതെ പൊന്നമ്മ ബാബു മാത്രം ഫെയ്മസ് ആയി. അവര്‍ക്ക് കുറേ സ്വീകരണങ്ങളൊക്കെയായി. അപ്പോള്‍ ജനങ്ങള്‍ വിചാരിച്ചു എല്ലാം ശരിയായെന്ന്. പക്ഷേ ചിലര്‍ പറയുന്നത് പൊന്നമ്മയ്ക്ക് എല്ലാം അറിയാമായിരുന്നല്ലോ, അവര്‍ക്ക് ചില പ്രശ്‌നങ്ങളുണ്ട്, കിഡ്‌നി അങ്ങനെ കൊടുത്തുകൂടായെന്ന്. ചിലപ്പോള്‍ അവരുടെ നല്ല മനസു കൊണ്ടു പറഞ്ഞതാകാം. എന്തായാലും എന്റെ വരുമാനം അതോടെ നിന്നു'' - സേതുലക്ഷ്മി വ്യക്തമാക്കുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ