ലോകായുക്തയുടെ ചിറകരിയുന്നുവോ?

എന്തും തങ്ങളുടെ വരുതിയിൽ തന്നെ കൊണ്ടുവരാൻ ഭരണാധികാരികൾ എപ്പോഴും ശ്രമിക്കാറുണ്ടെന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. അതിനായി ഏത് വഴികളും സ്വീകരിക്കാറുണ്ടെന്നതും ചരിത്ര യാഥാർത്ഥ്യം. അപ്പോൾ പലപ്പോഴും നിയമങ്ങളും കീഴ് വഴക്കങ്ങളും ഭരണഘടനയും തന്നെ ഭരണാധികാരികൾ ബോധപൂർവ്വം വിസ്മരിക്കാറുണ്ട്. ഇത് തന്നെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് പോലും നിദാനമായിത്തീർന്നിട്ടുള്ളത്.

തങ്ങൾ തന്നെ നിയമിക്കുന്ന കമ്മീഷനുകൾ നൽകുന്ന ശുപാർശകൾ പോലും വലിച്ചെറിയുന്ന അസംബന്ധ കാഴ്ചകൾക്കും നമുക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. സംസ്ഥാന സർക്കാറുകൾ പുറപ്പെടുവിക്കുന്ന ഓർഡിനൻസുകൾ ഈ അധികാരക്കൊതിയുടെ മകുടോദാഹരണങ്ങളായി മാറിത്തീരുന്നതും ഇക്കാരണം കൊണ്ടു തന്നെയാണ്.

ഇപ്പോൾ നമ്മുടെ ഇടത് പക്ഷ സർക്കാർ പുതിയ ഒരു ഓർഡിനൻസിൻ്റെ പണിപ്പുരയിലാണ് എന്നാണ് അന്ത: പ്പുരത്തിൽ നിന്നും വരുന്ന വാർത്തകളിലൂടെ അറിയാൻ കഴിയുന്നത് ' കോടതി വിധിയുടെ വിശുദ്ധിയും അപ്രമാദിത്തമുള്ള ലോകായുക്തയുടെ തീരുമാനങ്ങൾ സർക്കാറിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ വലിച്ചെറിയാൻ അധികാരമുണ്ടായിരിക്കും എന്ന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് സമീപ ഭാവിയിൽത്തന്നെ കേരളത്തിന് സമ്മാനിക്കാനുള്ള തീരുമാനം വരാനിരിക്കുകയാണ്. ഇത് ലളിതമായ ഭാഷയിൽ പറഞ്ഞാൽ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കുമെതിരെയുള്ള വെല്ലുവിളി തന്നെയാണ്.

"അധികാരം ദുഷിപ്പിക്കുന്നു, പരമമായ അധികാരം പരമമായി ദുഷിപ്പിക്കുന്നു" എന്ന ആക്‌ടൺ പ്രഭുവിൻ്റെ വാക്യം എത്രമാത്രം ശരിയാണ് എന്ന് കൃത്യമായി തെളിയിക്കുന്നതാണ് സർക്കാറിൻ്റെ ഈ തീരുമാനം. ഒരു ജനാധിപത്യ സംവിധാനത്തിൽ ലോകായുക്ത പോലുള്ള സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിഘാതമായി തീരുന്ന രീതിയിൽ അതിൻ്റെ ചിറകരിയുന്നത് പ്രതിഷേധാർഹം തന്നെയാണെന്ന് ഈ ഭരണാധികാരികൾ എന്നാണാവോ മനസ്സിലാക്കുന്നത്.

Read more

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി; ഓസ്ട്രേലിയയിൽ വന്നാൽ വധിക്കുമെന്ന് സന്ദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി; ഓസ്ട്രേലിയയിൽ വന്നാൽ വധിക്കുമെന്ന് സന്ദേശം

മെൽബൺ: ഓസ്ട്രേലിയൻ സന്ദർശനത്തിനു തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. ജൂലൈ എട്ടിനാണ് മോദി ഓസ്ട്രേലിയ സന്ദർശിക്കുന്നത്. ഓസ്

പൈറേറ്റഡ് സിനിമകളും ഒടിടി ഉള്ളടക്കവും പ്രചരിക്കുന്നത് തടയണം: ടെലഗ്രാമിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

പൈറേറ്റഡ് സിനിമകളും ഒടിടി ഉള്ളടക്കവും പ്രചരിക്കുന്നത് തടയണം: ടെലഗ്രാമിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

ന്യൂഡൽഹി: പൈറേറ്റഡ് സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്നതായുമുള്ള ആരോപണത്തിൽ‌ അടിയന്തര നടപടി സ്വീകരിക്