പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു
mishra-1

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവച്ചു. മോദിയുടെ വിശ്വസ്തനും 2014 ല്‍ അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ എത്തിയകാലം മുതല്‍ അദ്ദേഹത്തിന്റെ ടീം അംഗവുമായിരുന്നു നൃപേന്ദ്ര മിശ്രയാണ് രാജിവച്ചത്. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് അദ്ദേഹം രണ്ടാഴ്ചകൂടി പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും.അതിനുശേഷം പി.കെ സിന്‍ഹ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

മോദി രണ്ടാം തവണയും അധികാരത്തില്‍ വന്നതോടെയാണ് മിശ്ര അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതനായത്. കാബിനറ്റ് റാങ്കോടെയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നത്.  യു.പി കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ മിശ്ര മുമ്പ് ട്രായ് ചെയര്‍പേഴ്‌സണായും ടെലികോം സെക്രട്ടറിയായും ഫെര്‍ട്‌ലൈസേഴ്‌സ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം, നൃപേന്ദ്ര മിശ്രയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് പ്രധാമമന്ത്രി ട്വീറ്റു ചെയ്തു. മികച്ച ഓഫീസറായിരുന്നു നൃപേന്ദ്ര മിശ്രയെന്നായരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. ഭരണത്തിലടക്കം മികച്ച അവഗാഹമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. മിശ്ര പകര്‍ന്നുതന്നെ അറിവുകള്‍ ഇന്നും തനിക്ക് വിലപ്പെട്ടതാണ്.

2014 ല്‍ രാജ്യതലസ്ഥാനത്ത് എത്തിയപ്പോള്‍ പലകാര്യങ്ങളും അദ്ദേഹമാണ് പഠിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം മികച്ച സഹായിയായി ഒപ്പമുണ്ടായിരുന്നു. എന്നാൽ മിശ്ര ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു.

Read more

ഹോർമുസിലെ തടസ്സങ്ങൾ നീങ്ങി; പ്രകൃതിവാതക വിതരണത്തിലെ അടിയന്തര നിയന്ത്രണങ്ങൾ നീക്കി

ഹോർമുസിലെ തടസ്സങ്ങൾ നീങ്ങി; പ്രകൃതിവാതക വിതരണത്തിലെ അടിയന്തര നിയന്ത്രണങ്ങൾ നീക്കി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്

നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്‍റെ പേര് നൽകണം; ആവശ‍്യവുമായി വി.എം. സുധീരൻ

നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്‍റെ പേര് നൽകണം; ആവശ‍്യവുമായി വി.എം. സുധീരൻ

തൃശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് മുൻ മുഖ‍്യമന്ത്രി കെ. കരുണാകരന്‍റെ പേരിടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കെ. കരു

ബോക്സ് ഓഫിസിൽ 400 കോടി നേടിയ രാം ചരൺ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു

ബോക്സ് ഓഫിസിൽ 400 കോടി നേടിയ രാം ചരൺ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു

രാം ചരൺ മുഖ‍്യ വേഷത്തിലെത്തിയ തെലുങ്ക് സ്പോർട്സ് ആക്ഷൻ ചിത്രമായ പെദ്ദി ഒടിടി റിലീസിനൊരുങ്ങുന്നു. ആഗോള തലത്തിൽ ബോക്സ് ഓഫിസി

വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ചു; മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ അന്വേഷണം

വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ചു; മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ അന്വേഷണം

തിരുവനന്തപുരം: വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ചു. ഗോഡൗണിൽ പെട്ടിപൊട്ടിക്കാത്ത നിലയിൽ കൂട്ടിയി