ശബരിമലയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി; സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം

സംവിധായകന്‍ പ്രിയനന്ദനെ മര്‍ദനം. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി; സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം
priyanandan

സംവിധായകന്‍ പ്രിയനന്ദനെ മര്‍ദനം. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞു. മര്‍ദത്തിന് പുറമെ പ്രിയനന്ദന്റെ ദേഹത്ത് ചാണം വെള്ളം തളയ്ക്കുകയും ചെയ്തു.  
ദിവസങ്ങള്‍ക്ക് മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം.  തൃശൂര്‍ വല്ലച്ചിറയിലെ വീടിനടുത്തുവെച്ചായിരുന്നു ആക്രമണം നടന്നത്.

കണ്ടാല്‍ അറിയാവുന്ന പ്രദേശത്തുള്ള ചില ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ ഒമ്പതു മണിയോടെ വീട്ടില്‍ നിന്നും പുറത്തേക്ക് പോകുമ്പോള്‍ അക്രമികള്‍ മര്‍ദ്ദിക്കുകയും വളരെ മോശമായ രീതിയില്‍ ശകാരിക്കുകയും ചെയ്തതായിട്ടാണ് ആരോപണം. പോലീസില്‍ പരാതി നല്‍കിയ പ്രിയനന്ദന്‍ ആശുപത്രിയില്‍ ചികിത്സതേടി. പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട് .  
ശബരിമല വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രതികരണമാണ് ആക്രമണത്തിന് കാരണമെന്ന് കരുതപ്പെടുന്നു. ഫെയ്‌സ്ബുക്കില്‍ ശബരിമല വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരിലാണ് ആക്രമണന്നെ കരുതുന്നതായി പ്രിയനന്ദന്‍ പറഞ്ഞു.

രണ്ടാഴ്ചയ്ക്ക് മുമ്പ് ശബരിമലയെക്കുറിച്ച് പ്രിയനന്ദന്‍ നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമയായിരുന്നു. അനേകര്‍ പോസ്റ്റിന് പ്രതികരണവുമായി എത്തുകയും ഫോണിലൂടെയും മറ്റും സംവിധായകനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പിന്നീട് പ്രിയനന്ദന്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ എല്ലാം കഴിഞ്ഞ് വിവാദം കെട്ടടങ്ങിയിരിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ