പ്രിയങ്ക നേതൃത്വത്തിലേക്ക്; യു.പി ലക്ഷ്യമിട്ട് കോൺഗ്രസ്

പ്രിയങ്ക നേതൃത്വത്തിലേക്ക്;  യു.പി ലക്ഷ്യമിട്ട് കോൺഗ്രസ്
priyanka_gandhi


ന്യൂ​ഡ​ൽ​ഹി: കാത്തിരിപ്പുക്കൾക്ക്  ഇനി വിരാമം.പ്രിയങ്ക ഗാന്ധി പാര്‍ട്ടി നേതൃത്വത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ പട നയിക്കാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും കാണും ഇനി അങ്കക്കളത്തിൽ. 2014 ലോക്സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത് മുതലുള്ള പ്രവര്‍ത്തകരുടെ ആവശ്യമായിരുന്നുപ്രിയങ്ക ഗാന്ധി പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണമെന്നത്. കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജനറൽ സെ​ക്ര​ട്ട​റി​യാ​യി പ്രി​യ​ങ്ക​യെ ഹൈക്കമാൻഡ് നി​യ​മി​ച്ചു. എ​ഐ​സി​സി​യു​ടെ വാ​ർ​ത്താ​ക്കു​റി​പ്പി​ലാ​ണ് പ്രി​യ​ങ്ക​യു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തുവി​ട്ട​ത്. ഒ​പ്പം പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി​യാ​യി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യേ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. യു.പി.എ അദ്ധ്യക്ഷയും അമ്മയുമായ സോണിയാ ഗാന്ധിക്ക് പകരം റായ്‌ബറേലിയിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ ചുമതല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ തുടങ്ങിയ മണ്ഡലങ്ങൾ അടങ്ങിയതാണ് കിഴക്കൻ ഉത്തർപ്രദേശ്. രാജ്യഭരണത്തിന് ഏറ്റവും നിർണായകമാകുന്ന സംസ്ഥാനമെന്ന നിലയിൽ യു.പിയിൽ നിന്നും പരമാവധി സീറ്റുകൾ നേടാനാണ് കോൺഗ്രസ് ശ്രമം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ