ഇനി പട്ടം പറത്താം വിലക്കുകളില്ലാതെ

ഇനി പട്ടം പറത്താം വിലക്കുകളില്ലാതെ
Kite-festival-Punjab-IndoreHD

ലാഹോർ: ബസന്ത് ആഘോഷത്തിന്  ഏർപ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താൻ നീക്കിയെന്ന്പഞ്ചാബ് വാർത്താ, സംസ്കാരിക മന്ത്രി ഫയ്യാസുൽ ഹസൻ ചോഹാൻമാധ്യമങ്ങളെ അറിയിച്ചു. ലാഹോറിന്‍റെ പാരമ്പരാഗതമായ ആഘോഷങ്ങളിൽ ഒന്നായ പട്ടം പറത്തലാണ് ബസന്ത്. പഞ്ചാബ് പ്രവിശ്യാ സർക്കാറാണ് 2005ൽ പാക് സുപ്രീംകോടതി ഏർപ്പെടുത്തിയ വിലക്ക് നീക്കിയത്. ഫെബ്രവരിയിൽ ബസന്ത് ആഘോഷത്തോടുകൂടി ലാഹോറിന്‍റെപാരമ്പര്യം ഞങ്ങൾ വീണ്ടെടുക്കുകയാണെന്നും, ഹസൻ ചോഹാൻ അറിയിച്ചു. ആഘോഷത്തിനിടെ വെടിവെപ്പും കൊലപാതകവും ഉണ്ടായ സാഹചര്യത്തിലാണ് പാക് സുപ്രീംകോടതി വിലക്ക് ഏർപ്പെടുത്തിയത്. കൂടാതെ, പട്ടത്തിൽ കെട്ടുന്ന കട്ടിയുള്ള ചരട് കഴുത്തിൽ കുടുങ്ങി അപകടങ്ങൾ സംഭവിക്കുന്നതും വിലക്കിന് കാരണമായി. 12വർഷത്തിന് ശേഷമാണ് വിലക്ക് നീക്കുന്നത്. ബസന്ത് ആഘോഷ സമയത്ത് ദശലക്ഷ കണക്കിന് രൂപയുടെ വ്യാപാരമാണ് നടക്കുന്നത്.അതുകൊണ്ടുതന്നെ വിലക്കുനീക്കത്തിലൂടെ  വിനോദസഞ്ചാരം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം  കൂടി പഞ്ചാബ് ഗവൺമെന്‍റിനുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ