ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് 'അല്‍ വജ്ബ' ബഹുമതി സമ്മാനിച്ച് ഖത്തര്‍ അമീര്‍

Share

ദോഹ: ഖത്തറില്‍ സേവന കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് 'അല്‍ വജ്ബ' ബഹുമതി സമ്മാനിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ അംബാസഡര്‍ വഹിച്ച പങ്കിനോടുള്ള ആദര സൂചകമായാണ് കഴിഞ്ഞ ദിവസം അമീർ ദിവാനില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ബഹുമതി സമ്മാനിച്ചത്.

ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനത്തിന് പിന്തുണയും സഹകരണവും നല്‍കിയ അമീറിന് അംബാസഡര്‍ നന്ദി അറിയിച്ചു. പുതിയ ചുമതലകളിലേക്ക് പ്രവേശിക്കുന്ന അംബാസഡര്‍ക്ക് അമീര്‍ വിജയാശംസകള്‍ നേര്‍ന്നു. 2016 ഒക്ടോബര്‍ മുതല്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പ്രവര്‍ത്തിച്ചുവരുന്ന പി. കുമരന്, സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായാണ് അടുത്ത നിയമനം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ