ഖത്തറില്‍ കൊവിഡ് വാക്സിന്റെ നാലാം ഡോസിന് അനുമതി

Share

ദോഹ: ഖത്തറില്‍ കൊവിഡ് വാക്സിന്റെ നാലാം ഡോസിന് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവര്‍ക്കും മാത്രമാണ് നാലാം ഡോസ്. ഫൈസര്‍ - ബയോഎന്‍ടെക് വാക്സിനായിരിക്കും നാലാം ഡോസായി നല്‍കുക.

ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് പ്രായം പരിഗണിക്കാതെ തന്നെ നാലാം ഡോസ് വാക്സിനേഷന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് (മൂന്നാം ഡോസ്) സ്വീകരിച്ച് നാല് മാസം പൂര്‍ത്തിയായവര്‍ക്കാണ് നാലാം ഡോസ് എടുക്കാന്‍ സാധിക്കുക. ശാസ്‍ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് നാല് മാസങ്ങള്‍ക്ക് ശേഷം പ്രതിരോധ ശേഷി കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ കൊവിഡ് ബാധിച്ചാല്‍ ഗുരുതരമാവാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രതിരോധ ശേഷി ഉറപ്പുവരുത്താന്‍ ലോകത്ത് പല രാജ്യങ്ങളും നാലാം ഡോസ് വാക്സിന്‍ നല്‍കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു.

അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, അവയവ മാറ്റത്തിന് വിധേയമാവുകയും അതിനെ തുടര്‍ന്ന് പ്രതിരോധ ശേഷി കുറയ്‍ക്കുന്നതിനുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരുക്കുകയും ചെയ്യുന്നവര്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂലകോശം മാറ്റിവെയ്‍ക്കുന്ന ചികിത്സയ്‍ക്ക് വിധേയമാവുകയും തുടര്‍ന്ന് പ്രതിരോധ ശേഷി കുറയ്‍ക്കുന്നതിനുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരുക്കുകയും ചെയ്യുന്നവര്‍, ചില പ്രത്യേക രോഗങ്ങള്‍ കാരണം പ്രാഥമികമായ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗുരുതരമായ എച്ച്.ഐ.വി രോഗബാധിതര്‍, രോഗപ്രതിരോധ ശേഷി കുറയ്‍ക്കുന്ന ചില മരുന്നുകള്‍ കഴിക്കുന്നവര്‍, ഗുരുതരമായ വൃക്ക രോഗം ഉള്‍പ്പെടെ ചില അസുഖങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് നാലാം ഡോസ് വാക്സിന്‍ നല്‍കുക.

നാലാം ഡോസിന് അര്‍ഹരായവരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ നിന്നോ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സ്‍പെഷ്യലിസ്റ്റ് കെയര്‍ ടീമില്‍ നിന്നോ ബന്ധപ്പെട്ട് വാക്സിനേഷനുള്ള അപ്പോയിന്റ്മെന്റ് നല്‍കും. നാലാം ഡോസ് സ്വീകരിക്കാന്‍ യോഗ്യരായവര്‍ക്ക് 4027 7077 എന്ന നമ്പറില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനെ ബന്ധപ്പെട്ടും അപ്പോയിന്റ്മെന്റ് എടുക്കാം. നേരിട്ട് ചെന്നും അപ്പോയിന്റ്മെന്റുകള്‍ സ്വീകരിക്കാനാവും.

Read more

പൈറേറ്റഡ് സിനിമകളും ഒടിടി ഉള്ളടക്കവും പ്രചരിക്കുന്നത് തടയണം: ടെലഗ്രാമിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

പൈറേറ്റഡ് സിനിമകളും ഒടിടി ഉള്ളടക്കവും പ്രചരിക്കുന്നത് തടയണം: ടെലഗ്രാമിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

ന്യൂഡൽഹി: പൈറേറ്റഡ് സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്നതായുമുള്ള ആരോപണത്തിൽ‌ അടിയന്തര നടപടി സ്വീകരിക്

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍

ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശനിയാഴ്ചയാണ് ഔദ്യോഗികമായി തുടക്കമായത്. ഫെബ്രുവരി 28ന് അമേരിക്ക – ഇസ്

‘ഈ രാജ്യത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മൾ വിട്ടുപോകാത്തത്’: യുഎസ് വാർഷികദിനത്തിൽ ശ്രദ്ധേയമായി മംദാനിയുടെ പ്രസംഗം

‘ഈ രാജ്യത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മൾ വിട്ടുപോകാത്തത്’: യുഎസ് വാർഷികദിനത്തിൽ ശ്രദ്ധേയമായി മംദാനിയുടെ പ്രസംഗം

ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 250 വർഷം അടയാളപ്പെടുത്തുന്നതിനായി നടത്തിയ പ്രസംഗമാണ് ഇപ്പോൾ ശ്രദ്

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ശ്രീശാന്തിന്