ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ

Share

ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ. ബക്കിംഗ്ഹാം കൊട്ടാരത്തെ ഉദ്ധരിച്ചുകൊണ്ട് റോയിറ്റേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 77 കാരിയായ രാജ്ഞി സുഖം പ്രാപിച്ചു വരികയാണെന്നും വീട്ടില്‍ പൂര്‍ണ്ണ സമയ വിശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാമില രാജ്ഞിയുടെ രോഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

നെഞ്ചിലെ അണുബാധയെത്തുടർന്ന് രാജ്ഞി പങ്കെടുക്കേണ്ടതായ നിരവധി പരിപാടികൾ ഇതിനോടകം റദ്ദാക്കിയിരിക്കുകയാണ്. വ്യാഴാഴ്ച ചാൾസ് രാജാവ് ആതിഥേയത്വം വഹിക്കുന്ന ഒളിമ്പിക്, പാരാലിമ്പിക് അത്‌ലറ്റുകൾക്കുള്ള ബക്കിംഗ്ഹാം കൊട്ടാരത്തിലെ സ്വീകരണവും രാജ്ഞിക്ക് നഷ്ടമാകും.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ സമോവയിൽ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിന് ചാൾസ് രാജാവിനോപ്പം രാജ്ഞിയും എത്തിയിരുന്നു. ശേഷമാണ് ഒക്ടോബര്‍ 27 ന് ഇരുവരും സുഖ ചികിത്സയ്ക്കായി ബംഗളൂരുവിൽ രഹസ്യമായി എത്തിയത്. സൗഖ്യ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലെ സുഖ ചികിത്സയ്ക്ക് ശേഷം ഇരുവരും ഒക്ടോബര്‍ 30 ന് തിരികെ ബ്രിട്ടനിലേക്ക് മടങ്ങി. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് രാജാവായ ചാള്‍സ്, കിരീടധാരണത്തിന് ശേഷം നടത്തുന്ന ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമായിരുന്നു ഇത്.

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ