മത വികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്നും പുറത്താക്കിയതായി ജമാ അത്ത് കൗണ്‍സില്‍

രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്ലീം ജമാ അത്ത് കൗണ്‍സില്‍.

മത വികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്നും പുറത്താക്കിയതായി ജമാ അത്ത് കൗണ്‍സില്‍
reh

രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്ലീം ജമാ അത്ത് കൗണ്‍സില്‍. ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്ടാനങ്ങള്‍ക്കെതിരെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതാണ് രഹ്നയെ പുറത്താക്കാന്‍ കാരണമെന്ന് ജമാ അത്ത് കൗണ്‍സില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഹൈന്ദവസമൂഹത്തിന്റെ വിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും വിരുദ്ധമായി ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതിയുടെ കുടുബാംഗങ്ങളെയും മഹല്ല് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്തിനോട് ആവശ്യപ്പെട്ടതായും ജമാ അത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ എ പൂക്കുഞ്ഞ് പറയുന്നു.

സമൂഹത്തിന്റെ മതവികാരത്തെ വൃണപ്പെടുത്തിയ യുവതിക്കെതിരെ പ്രസ്തുത വകുപ്പ് അനുസരിച്ച് സര്‍ക്കാര്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് പൂക്കുഞ്ഞ് ആവശ്യപ്പെട്ടു. രഹ്ന ഫാത്തിമയ്ക്ക് എറണാകുളം മുസ്ലിം ജമാഅത്ത്മായോ മുസ്ലിം സമുദായമായോ യാതൊരു ബന്ധവും ഇല്ല. ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്‌നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത രഹ്ന ഫാത്തിമ സമുദായത്തിന്റെ പേര് ഉപയോഗിക്കരുതെന്നും ജമാ അത്ത് കൗണ്‍സില്‍ ആവശ്യപ്പെടുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ