വിവാഹ ചടങ്ങിൽ സരിന്‍റെ ഹസ്തദാനം നിരസിച്ച് രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും

Share

പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിന്‍റെ ഹസ്തദാനം നിരസിച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംപിയും. പാലക്കാട്ടെ ബിജെപി നേതാവ് നടേശന്‍റെ മകളുടെ വിവാഹച്ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിച്ചത്.

സരിൻ പേര് വിളിച്ചിട്ടും രാഹുല്‍ കൈകൊടുക്കാതെ പോകുകയായിരുന്നു. അതേസമയം, രാഹുലും ഷാഫി പറമ്പിലും മുൻ കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിന് ഹസ്തദാനം നടത്തുകയും ആലിംഗനം ചെയ്യുകയും ചെയ്തു.

സരിൻ പലതവണ രാഹുലിന്‍റെ പേര് വിളിച്ചു. കേള്‍ക്കാതെ പോയതോടെ ഇത് മോശമാണെന്ന് സരിൻ പറഞ്ഞു. പിന്നാലെ അയ്യയ്യയ്യേ എന്ന് പറഞ്ഞ സരിൻ, തനിക്കതില്‍ കുഴപ്പമില്ലെന്നും കൂട്ടിച്ചേർത്തു.ജനങ്ങള്‍ ഇത് കാണുന്നുണ്ടെന്നായിരുന്നു പിന്നീട് മാധ്യമങ്ങളോട് സരിന്‍റെ പ്രതികരണം.

'ഗോപിയേട്ടനും ഞാനും നില്‍ക്കുന്നു. ഗോപിയേട്ടനെ രണ്ടുവശത്തുനിന്നും ചെന്ന് കെട്ടിപ്പിടിക്കുന്നു. ഞാൻ അടുത്ത് നില്‍ക്കുന്നു. ഗോപിയേട്ടൻ ചെയ്തതും ഞാൻ ചെയ്തതും തമ്മില്‍ എന്താ വ്യത്യാസം എന്ന് ഞാൻ ആലോചിച്ചു. ഞാനിവിടെ ഉണ്ട് ഷാഫി എന്ന് ഞാൻ പറഞ്ഞു. എന്നാല്‍ ഇല്ല എന്നായിരുന്നു മറുപടി. രാഹുല്‍ എന്നെ കണ്ടിട്ടേയില്ല', സരിൻ വിശദീകരിച്ചു.

എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന് സരിൻ മാധ്യമങ്ങളോട് പ്രതികരിച്ചു തനിക്ക് കപടമുഖമില്ലെന്നും പി. സരിന് കൈകൊടുക്കാൻ പ്രയാസമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തില്‍ പറഞ്ഞു. ചെയ്യുന്നതെല്ലാം ആത്മാർത്ഥമായിട്ടാണ്. ചാനലുകൾക്ക് മുമ്പിൽ അഭ്യാസം കാണിക്കാൻ പ്രയാസമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്