അപകീർത്തിക്കേസ്; രാഹുൽ ഗാന്ധിയുടെ ജാമ്യം നീട്ടി, കേസ് ഏപ്രിൽ 13ന് പരിഗണിക്കും

അപകീർത്തിക്കേസ്; രാഹുൽ ഗാന്ധിയുടെ ജാമ്യം നീട്ടി, കേസ് ഏപ്രിൽ 13ന് പരിഗണിക്കും
5284092b88fd51e43b474cdf71fab4051671506105058594_original

ന്യൂഡൽഹി: അപകീർത്തിക്കേസിലെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാ വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ജാമ്യം നീട്ടി സൂറത്ത് സെഷൻസ് കോടതി. കേസ് ഏപ്രിൽ 13ന് പരിഗണിക്കാനായി മാറ്റി.

മജിസ്ട്രേട്ട് കോടതി രാഹുൽ ഗാന്ധിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അപ്പീൽ നൽകാൻ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചാണ് ജാമ്യം നൽകിയിരുന്നത്. ഈ ജാമ്യമാണ് സെഷൻസ് കോടതി നീട്ടിയത്.

പ്രിയങ്ക ഗാന്ധിക്കും മറ്റു നേതാക്കൾക്കൊപ്പമാണ് രാഹുൽ കോടതിയിലെത്തിയത്.മുതിർന്ന നേതാക്കളോട് രാഹുൽ ഗാന്ധിക്കൊപ്പം പോകാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. കോടതി വിധി നടന്ന് 12-ാം ദിവസമമാണ് അപ്പീൽ നൽകുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ൽ കർണാടകയിലെ കോലാറിൽ നടന്ന പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം ഉയർത്തിയത്. 'എല്ലാ കള്ളൻ മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്' എന്ന പരാമർശത്തിനിരെയാണ് ബിജെപി നേതാവ് പൂർണേഷ് മോദി പരാതി നൽകിയത്. കോടതി ശിക്ഷിച്ചതിനു പിന്നാലെ രാഹുലിനെ ലോക്സഭാംഗത്യത്തിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ