കനത്ത മഴ: പ്രളയ സാധ്യത, ഇന്ന് 7 ജില്ലയിൽ ഓറഞ്ച്അലർട്ട്; ജാഗ്രത!

Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ തീവ്രമഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാകും ഇന്ന് മഴ കനക്കുക. അതുകൊണ്ടുതന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വയനാടും കാസർകോടും മാത്രമാണ് ഇന്ന് അലർട്ടില്ലാത്തത്. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാൽ പ്രദേശികമായി ചെറു മിന്നൽ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇ ന്ന് കൂടുതൽ മഴ കിട്ടുക മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും. പിന്നിടുള്ള ദിവസങ്ങളിൽ വടക്കൻ കേരളത്തിലാകും മഴ കനക്കുക. ചൊവ്വാഴ്ച മുതൽ മഴ ഒന്നുകൂടി കനക്കാനാണ് സാധ്യത. ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ 10 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതിതീവ്ര മഴയെ കരുതിയിരിക്കണമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗത്തിലെ ഡോ.മനോജ് കുമാര്‍ വ്യക്തമാക്കി.

Read more

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി; ഓസ്ട്രേലിയയിൽ വന്നാൽ വധിക്കുമെന്ന് സന്ദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി; ഓസ്ട്രേലിയയിൽ വന്നാൽ വധിക്കുമെന്ന് സന്ദേശം

മെൽബൺ: ഓസ്ട്രേലിയൻ സന്ദർശനത്തിനു തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. ജൂലൈ എട്ടിനാണ് മോദി ഓസ്ട്രേലിയ സന്ദർശിക്കുന്നത്. ഓസ്

പൈറേറ്റഡ് സിനിമകളും ഒടിടി ഉള്ളടക്കവും പ്രചരിക്കുന്നത് തടയണം: ടെലഗ്രാമിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

പൈറേറ്റഡ് സിനിമകളും ഒടിടി ഉള്ളടക്കവും പ്രചരിക്കുന്നത് തടയണം: ടെലഗ്രാമിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

ന്യൂഡൽഹി: പൈറേറ്റഡ് സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്നതായുമുള്ള ആരോപണത്തിൽ‌ അടിയന്തര നടപടി സ്വീകരിക്