രാജ് കുന്ദ്രയുടെ വീട്ടില്‍ റെയ്ഡ്: 70 അശ്ലീല വീഡിയോകള്‍ പിടിച്ചെടുത്തു

Share

മുംബൈ: നീലച്ചിത്ര നിര്‍മാണത്തില്‍ അറസ്റ്റിലായ വ്യവസായി രാജ്കുന്ദ്രയുടെ വസതിയില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത് 70 അശ്ലീല വീഡിയോകളും സെര്‍വറുകളും.രാജ് കുന്ദ്രയുടെ പിഎ ഉമേഷ് കാന്ത് വ്യത്യസ്ത നിർമ്മാണ കമ്പനികളുടെ സഹായത്തോടെ നിർമ്മിച്ച വീഡിയോകളാണ് പിടിച്ചെടുത്തത്. ഈ വീഡിയോകൾ ഫോറൻസിക് അനാലിസിസിന് അയയ്‌ക്കാനാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു. ചോദ്യം ചെയ്യലില്‍ രാജ് കുന്ദ്ര കൂടുതല്‍ വിവരങ്ങള്‍ തുറന്ന് പറയുന്നില്ലെന്ന് പോലീസ് പറയുന്നു.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിന്‍റിൻ എന്ന സ്ഥാപനവുമായി രാജ് കുന്ദ്രയ്‌ക്ക് ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത് കിന്‍റിന്റെ സഹായത്തോടെയാണ് എന്ന ആപോണങ്ങളും പരിശോധിക്കും. എന്നാൽ ചോദ്യം ചെയ്യലിൽ രാജ് കുന്ദ്ര കൂടുതൽ വിവരങ്ങൾ തുറന്ന് പറയുന്നില്ലെന്ന് പോലീസ് അറിയിച്ചു.

ഹോട്ട്‌ഷോട്ട്‌സ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ സെർവറുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തിരുന്നു. അതിനാൽ മറ്റൊരു പ്ലാറ്റ്‌ഫോം തുടങ്ങാനായി രാജ് കുന്ദ്രയും സുഹൃത്തും പദ്ധതിയിട്ടിരുന്നതായും അധികൃതർ പറയുന്നു. ഇയാളുടെ വാട്‌സ്ആപ്പ് ചാറ്റുകൾ പരിശോധിച്ചതിൽ നിന്നാണ് പോലീസിന് വിവരം ലഭിച്ചത്. കേസിൽ ഭാര്യ ശിൽപ ഷെട്ടിയ്‌ക്ക് പങ്കില്ലെന്നും പോലീസ് വ്യക്തമാക്കി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ