രാജപക്സെ പ്രധാനമന്ത്രി പദം രാജിവെച്ചു

രാജപക്സെ പ്രധാനമന്ത്രി പദം രാജിവെച്ചു
rajapaksa-file-e1540619163963

കൊളംബൊ: ശ്രീലങ്കയിൽ  ആഴ്ചകളായായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങങ്ങൾക്ക്  ഒടുവിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ പ്രധാനമന്ത്രി പദം രാജിവെച്ചു. രാജപക്സെയുടെ മകൻ  നമൽ  രജപക്സെ കഴിഞ്ഞ ദിവസം രാജിക്കാര്യംട്വീററിലൂടെ അറിയിച്ചിരുന്നു.
റനിൽ വിക്രമസിംഗെയെ പുറത്താക്കി പ്രിസിഡൻറ് മൈത്രിപാല സിരിസേന പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത രാജപക്ഷെയെ പ്രധാനമന്ത്രിയാക്കിയത് ഭരണഘടനാവിരുദ്ധമാണെന്നു അപ്പീൽ കോടതി വിധിച്ചിരുന്നു.ഇതിനെതിരെ രാജപക്ഷെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
ഭൂരിപക്ഷമില്ലാതെ രാജപക്സെയ്ക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ലെന്ന് ശ്രീലങ്കൻ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജിയെന്നാണ് വിവരം. സുപ്രീം കോടതി വിധിക്കെതിരെ രാജപക്ഷെ നൽകിയ അപ്പീൽ ജനുവരി 16ന് പരിഗണിക്കും. കഴിഞ്ഞ ഒക്ടോബർ 26നാണു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ് മൈത്രിപാല സിരിസേന മഹിന്ദ രാജപക്ഷെ പ്രധാനമന്ത്രിയായിസ്ഥാനമേറ്റത്.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു