മാസ്ക് നാനും കൊവി‍ഡ് കറിയും; വൈറലായി കൊവിഡ് തീം ഭക്ഷണങ്ങൾ

Share

ജോധ്പുര്‍: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഭക്ഷണത്തിൽ പുത്തൻ അഭ്യാസവുമായി രാജസ്ഥാനിലെ ഒരു ഹോട്ടൽ. രണ്ട് പുതിയ വിഭവങ്ങലാണ് ഹോട്ടലുകാർ പുറത്തിറക്കിയിരിക്കുന്നത്. സ്‌പെഷ്യല്‍ 'കോവിഡ് കറി'യും 'മാസ്‌ക് നാനും'. ഇതാണ് പുതുതായി പുറത്തിറക്കിയ പുതിയ ഐറ്റം. വേദിക് എന്ന വെജിറ്റേറിയൻ ഹോട്ടലാണ് ഈ വിഭവങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

ഈ രണ്ട് വിഭവങ്ങളുടെയും ചിത്രമുൾപ്പെടെയാണ് വേദിക് അവരുടെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ് മാസ്കിന്റെ രൂപത്തിലാണ് നാൻ തയ്യാറാക്കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ മാതൃകയാണ് കറിക്ക്. വറുത്തെടുത്ത വെജിറ്റബിള്‍ ബോളുകള്‍ക്ക് കൊറോണവൈറസിന്റെ ആകൃതിയാണ്. .കൊറോണ വൈറസിനെക്കുറിച്ചുള്ള ബോധവത്കരണമായിട്ടാണ് ഈ വ്യത്യസ്ത വിഭവങ്ങളെന്ന് വേദിക് റസ്റ്റോറന്റ് ഉടമകൾ വ്യക്തമ ക്കുന്നു.

'മാസ്ക് നാനിനൊപ്പം കൊവിഡ് കറി വിളമ്പുന്ന ഈ കണ്ടുപിടിത്തത്തോടൊപ്പം കൊവിഡിനോടുള്ള ഭയത്തെ മറികടക്കുക. ലോകത്ത് ആദ്യമായി ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയവർ എന്ന നിലയിൽ ഞങ്ങൾ അഭിമാനിക്കുന്നു. കൊറോണയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നാണ് ഈ നീക്കത്തിന് പിന്നിലുള്ള മുദ്രാവാക്യം.' വേദിക് അവരുടെ ട്വിറ്റർ കുറിപ്പിൽ പറയുന്നു. കൊവിഡ് കറി, മാസ്ക് നാൻ എന്നീ ഹാഷ്​ടാ​ഗുകളും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. നിരവധി പേരാണ് ഈ ട്വീറ്റ് ഷെയർ ചെയ്തിരിക്കുന്നതും റിട്വീറ്റ് ചെയ്തിരിക്കുന്നതും.

നിരവധി ആളുകൾ ട്വിറ്ററിൽ ഈ പ്രത്യേക വിഭവത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ഇന്ത്യൻ വിഭവമാണെങ്കിലും ലോകമൊട്ടാകെ വൈറലായിരിക്കയാണ് മാസ്‌ക് നാനും കൊറോണ കറിയും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ