'ദുല്‍ഖര്‍ കേള്‍ക്കണ്ട'; ആദ്യ ഫേസ്ബുക്ക് ലൈവില്‍ ആരാധകന് മറുപടി കൊടുത്ത് മമ്മൂട്ടി

'ദുല്‍ഖര്‍ കേള്‍ക്കണ്ട'; ആദ്യ ഫേസ്ബുക്ക് ലൈവില്‍  ആരാധകന്  മറുപടി കൊടുത്ത് മമ്മൂട്ടി
image

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്‍വന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പിഷാരടിയും മമ്മൂട്ടിയും ചേര്‍ന്ന് കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. ജീവിതത്തിൽ ആദ്യമായി മമ്മൂട്ടി നടത്തിയ ഫേസ്ബുക്ക് ലൈവ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. 'ആരെങ്കിലും ചീത്ത വിളിക്കുമോ' എന്നെല്ലാം പിഷാരടിയോട് കുസൃതിയായി ചോദിച്ചുകൊണ്ടാണ് മമ്മൂട്ടി ലൈവ് ആരംഭിച്ചത്.

എന്നാൽ പതിയെ പിഷാരടിക്കൊപ്പം ആരാധകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. അപ്പോഴാണ് ദുൽഖറിന്റെ അനിയനാനാണോ എന്ന് ഒരു കമന്റ് വന്നത്. പൊട്ടിച്ചിരിച്ച് കൊണ്ട് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ പിഷാരടി ആ കമന്‍റ് ഉറക്കെ വായിക്കുകയും ചെയ്തു. അപ്പോഴാണ് തമാശ രൂപേണ ചിരിച്ചുകൊണ്ട് ആ… ദുൽഖർ കേൾക്കണ്ട’ മമ്മൂട്ടി മറുപടി പറഞ്ഞു.

ദുൽഖർ കേൾക്കണ്ട’. മമ്മൂട്ടി ഒരു ഹൈപ്പർ മാർക്കറ്റാണെന്ന് കമന്റിട്ട ആരാധകനോട് ആദ്യമായിട്ടാണ് അങ്ങനെ ഒരു വിശേഷണം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന 'ഷൈലോക്കി'ന്റെ കോയമ്പത്തൂരിലെ സെറ്റില്‍ നിന്നാണ് മമ്മൂട്ടി ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.പുതുമുഖ നടി വന്ദിത മനോഹറാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍പിളള രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആന്റോ ജോസഫ് ഫിലിംസാണ് സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്