റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി അടുത്ത സാമ്പത്തിക വർഷം പുറത്തിറക്കും

Share

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി അടുത്ത സാമ്പത്തിക വർഷം പുറത്തിറക്കും. ഇതിന്റെ ഭാഗമായി ആർ.ബി.ഐ ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഹോൾസെയിലിനും റീട്ടെയിലിനുമായി രണ്ട് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളാണ് പുറത്തിറക്കുക. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.

റിട്ടെയിൽ സിബിഡിസിയാണ് സാധാരണ കറൻസി പോലെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷനുകളാണ് ഹോൾസെയിൽ ഡിജിറ്റൽ കറൻസി ഉപയോഗിക്കുക. ബ്ലോക്ക് ചെയിൻ ടെക്‌നോളജിയെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന സിബിഡിസിയുടെ മറ്റ് ഫീച്ചറുകളെല്ലാം ഇന്ത്യൻ രൂപയ്ക്ക് സമാനമായിരിക്കും.

ഇന്ത്യയ്ക്ക് പുതിയ ഡിജിറ്റൽ കറൻസി ഉണ്ടാകുമെന്നാണ് പ്രഖ്യാപനം ധനമന്ത്രി നീർമലാ സീതാരാമൻ നടത്തുന്നത് ബജറ്റ് പ്രഖ്യാപനത്തിനിടെയാണ്. നിക്ഷേപത്തിനായി പുത്തൻ സാങ്കേതിക വിദ്യകളും പുതുരീതികളും പരീക്ഷിച്ചുവരുന്ന നിക്ഷേപകർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു കേന്ദ്രബജറ്റ്. ഡിജിറ്റൽ സമ്പദ് ഘടനയെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

അതിനിടെ ക്രിപ്റ്റോകറൻസി അടക്കമുള്ള ഡിജിറ്റൽ നാണയങ്ങൾ നിയമവിധേയമാക്കില്ലെന്ന സൂചനയും കേന്ദ്രസർക്കാർ നൽകി. നികുതി ചുമത്തുന്നതിന് നിയമവിധേയം എന്നർഥമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു. ക്രിപ്റ്റോകറൻസി അടക്കമുള്ള ഡിജിറ്റൽ ആസ്തികൾക്ക് 30% നികുതിയാണ് ബജറ്റിൽ ചുമത്തിയിരിക്കുന്നത്.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്