കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോടും മലപ്പുറത്തും ബുധനാഴ്ചയും റെഡ് അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോടും മലപ്പുറത്തും ബുധനാഴ്ചയും റെഡ് അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്നും(ചൊവ്വാഴ്ച) മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ചയും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍  20 സെന്റിമീറ്ററിലധികം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.

ന്യൂനമര്‍ദം ശക്തിപ്രാപിച്ച് പശ്ചിമ ബംഗാള്‍ -ഒഡീഷാ തീരത്തേക്ക് അടുത്തിട്ടുണ്ട്. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. പതിനേഴിനു ശേഷം മഴ കുറയാനാണ് സാധ്യത. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 20 സെന്റീമീറ്ററിന് മുകളിൽ മഴ പെയ്യുമെന്നാണ് ഏറ്റവുമൊടുവിൽ കാലവസ്ഥാകേന്ദ്രം പ്രവചിക്കുന്നത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര (Extremely Heavy 24 മണിക്കൂറില്‍ 204 mm ല്‍ കൂടുതല്‍ മഴ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമാകുന്ന മഴ വെളളിയാഴ്ചയോടെ ദുർബലമാകും. മഴ ശക്തമായെങ്കിലും സംസ്ഥാനത്ത് ഡാമുകളുടെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന നിലയിലല്ല. മുൻകരുതലെന്നോണം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഒരിഞ്ച് വീതം തുറന്നു.

Read more

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീ

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

കൊച്ചി: ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ഭൂചലനം. സൗത്ത് ഐലൻഡിലാണ് ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേത്തുടർന്ന് തേ അനാവു നഗരത്തിന് സമീപമുള്