പ്രസാദമൂട്ടിനും ഇനി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം: ഇല്ലെങ്കില്‍ 5 ലക്ഷം രൂപ പിഴ

പ്രസാദമൂട്ടിനും ഇനി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം: ഇല്ലെങ്കില്‍ 5 ലക്ഷം രൂപ പിഴ
Photo0012-769184

ആരാധനാലയങ്ങളിലെ  അന്നദാനത്തിന് ഇനി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റജിസ്ട്രേഷൻ നിർബന്ധം. റജിസ്ട്രേഷനില്ലാതെ ഭക്ഷണവിതരണം നടത്തുന്നത് 5 ലക്ഷം രൂപ പിഴയോ 6 മാസം തടവോ ലഭിക്കാവുന്ന കുറ്റമാണ്. ആരാധനാലയങ്ങളിലെ ഭക്ഷണ – പ്രസാദ വിതരണം റജിസ്ട്രേഷനില്ലാതെ നടത്താൻ അനുവദിക്കരുതെന്നു സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉത്തരവിട്ടുകൗണ്ടറുകൾ വഴി പ്രസാദ വിതരണം നടത്താൻ ലൈസൻസ്  എടുക്കണമെന്നു നേരത്തെ ഭക്ഷ്യ സുരക്ഷാ കമ്മിഷണർ ഉത്തരവിട്ടിരുന്നെങ്കിലുംഅന്നദാനത്തിന് നിയന്ത്രണം ബാധകമാക്കിയത് ഇപ്പോഴാണ്.
ഈ പുതിയ നിയമം ക്ഷേത്രങ്ങൾ, മുസ്‌ല‍ിം പള്ളികൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ എന്നിവയ്ക്കു ബാധകമാണ്.ഇപ്പോഴാണ്. പ്രസാദമായോ ഭക്ഷണമായോ വിതരണം ചെയ്യുന്ന എല്ലാ ആഹാരപദാർഥങ്ങളും റജിസ്ട്രേഷന്റെ പരിധിയിൽപ്പെടും.ഇതുസംബന്ധിച്ച് ഓരോ ജില്ലയിലെയും ആരാധനാലയ പ്രതിനിധികളുമായി ചർച്ച നടത്താൻ കമ്മിഷണർ നിർദേശിച്ചിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ