ദുബായിലേക്ക് വിമാന സര്‍വീസ് തുടങ്ങണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Share

തിരുവനന്തപുരം: ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചുചെല്ലാന്‍ അവിടുത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ദുബായിലേക്ക് ഉടന്‍ വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.

ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ധാരാളം പേര്‍ തിരിച്ചു ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരിച്ചുപോകുന്ന യാത്രക്കാര്‍ അഭ്യര്‍ഥിക്കുകയാണെങ്കില്‍ അവര്‍ക്ക് കോവിഡ്-19 ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 10 മുതല്‍ ടൂറിസ്റ്റുകള്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും വിമാന മാര്‍ഗം എത്താനും ദുബായി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

Read more

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

ഡൽഹി: താൻ ഇന്ത്യൻ പൗരൻ ആണെന്ന് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയിലാണ് ധ്രുവ് റാഠിയുടെ വി

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ സിആർപിഎഫ്. വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സം

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. നാളെ ഉച്ചതിരിഞ്ഞ് സുപ്രീ