ഗോസ്റ്റിനും റെയ്ത്തിനും റോള്‍സ് റോയ്‌സ് ഡൊണും എത്തുന്നു

റോള്‍സ് റോയ്‌സില്‍ നിന്നും ഗോസ്റ്റിനും റെയ്ത്തിനും പിന്നാലെ പെര്‍ഫോര്‍മന്‍സ് ബ്രാന്‍ഡിംഗായ ബ്ലാക് ബാഡ്ജിന് കീഴില്‍ ഒരുങ്ങിയ റോള്‍സ് റോയ്‌സ് ഡൊണും എത്തുന്നു. യുവ ജനതയ്ക്കായി റോള്‍സ് റോയ്‌സ് സ്ഥാപിച്ച പെര്‍ഫോര്‍മന്‍സ് മോഡലാണ് ബ്ലാക് ബാഡ്ജ്.

ഗോസ്റ്റിനും റെയ്ത്തിനും റോള്‍സ് റോയ്‌സ് ഡൊണും എത്തുന്നു
carrrolls

റോള്‍സ് റോയ്‌സില്‍ നിന്നും ഗോസ്റ്റിനും റെയ്ത്തിനും പിന്നാലെ പെര്‍ഫോര്‍മന്‍സ് ബ്രാന്‍ഡിംഗായ ബ്ലാക് ബാഡ്ജിന് കീഴില്‍ ഒരുങ്ങിയ റോള്‍സ് റോയ്‌സ് ഡൊണും എത്തുന്നു. യുവ ജനതയ്ക്കായി റോള്‍സ് റോയ്‌സ് സ്ഥാപിച്ച പെര്‍ഫോര്‍മന്‍സ് മോഡലാണ് ബ്ലാക് ബാഡ്ജ്.

ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരുപിടി മാറ്റങ്ങളോടെയാണ് ബ്ലാക് ബാഡ്ജ് ഡൊണും എത്തുന്നത്. റോള്‍സ് റോയ്‌സ് കണ്ടതില്‍ വെച്ച് ഏറ്റവും കടുപ്പമേറിയ ബ്ലാക് കളറാണ് എക്സ്റ്റീരിയറിന് ലഭിച്ചിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കുന്നു. റിയര്‍ ഡെക്കും ലെതര്‍ റൂഫും വരെ ഡീപ് ബ്ലാക് തീമിലാണ് ഒരുങ്ങിയിരിക്കുന്നത്. റോള്‍സ് റോയ്‌സിന്റെ പ്രൗഢി വിളിച്ചോതുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസി പോലും ബ്ലാക് ക്രോമിലാണ് ഇടംപിടിച്ചിരിക്കുന്നതും.
ഫ്രണ്ട് ഗ്രില്‍, ബൂട്ട് ലിഡ് ഫിനിഷര്‍, എക്‌സ്‌ഹോസ്റ്റ് പൈപ് എന്നിവയും ബ്ലാക് ക്രോമില്‍ ഒരുങ്ങുന്നു. സാധാരണ റോള്‍സ് റോയ്‌സ് ഡൊണുകളില്‍ ഇവയൊക്കെ സില്‍വര്‍ ക്രോമിലാണ് ഇടംപിടിക്കുന്നത്.

Image result for rolls royce dawn black badge

എക്സ്റ്റീരിയറില്‍ സ്വീകരിച്ച ബ്ലാക് തീം, ഇന്റീരിയറിലും റോള്‍സ് റോയ്‌സ് പിന്തുടരുന്നു. ബ്ലാക് ലെതര്‍, മാന്‍ഡരിന്‍ ഓറഞ്ച് ഹൈലൈറ്റുകള്‍ക്ക് ഒപ്പമാണ് സീറ്റുകള്‍ ഒരുങ്ങിയിരിക്കുന്നത്. എയര്‍ക്രാഫ്റ്റ് ഗ്രേഡ് അലൂമിനിയം ത്രെഡില്‍ തുന്നിയ കാര്‍ബണ്‍ ഫൈബര്‍ കോട്ടിംഗും, തുടര്‍ന്ന് ലഭിച്ച ഹാന്‍ഡ് പോളിംഷിംഗും ഇന്റീരിയറിന്റെ പ്രൗഢ ഗാംഭീര്യത വെളിപ്പെടുത്തുന്നു.കാഴ്ചയില്‍ മാത്രമല്ല, മെക്കാനിക്കല്‍ ഫീച്ചറുകളിലും ബ്ലാക് ബാഡ്ജ് ഡൊണ്‍ വേറിട്ട് നില്‍ക്കുന്നു. 593 bhp കരുത്തേകുന്ന 6.6 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോചാര്‍ജ്ഡ് V12 എഞ്ചിനാണ് ബ്ലാക് ബാഡ്ജ് ഡൊണിലുള്ളത്.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്