കോവിഡ് ടെസ്റ്റിന്പിന്നിലും പകൽകൊള്ളയോ?

സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും സഞ്ചരിക്കാൻ ആർ ടി പി സി ആർ ടെസ്റ്റ് നിർബന്ധമായും ആവശ്യമായി വന്നിരിക്കയാണ്. കോവിഡ് രോഗനിർണയത്തിനുള്ള ഈ ടെസ്റ്റ് നടത്താൻ കേരള സർക്കാർ നിരക്ക് നിശ്ചയിക്കുകയും അത് കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

500 രൂപയാണ് ഒരു ടെസ്റ്റിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്ക്. കേരളത്തിലെ ഇതിനായി സൗകര്യപ്പെടുത്തിയ ഏത് ആശുപത്രിയിൽ നിന്നും ഈ നിരക്കിൽ ടെസ്റ്റ് ചെയ്തു കൊടുക്കുന്നുണ്ട്. എന്നാൽ വിദേശത്ത് നിന്ന് എയർപോർട്ടിലെത്തുന്നതും വിദേശത്തേക്ക് പോകുന്നതിനായി എയർപോർട്ടിലെത്തുന്നവർക്കും എയർപോർട്ടിലുള്ള പരിശോധനാ നിരക്ക് ഞെട്ടിപ്പിക്കുന്നതാണ്.

പ്രവാസികൾ എന്നും അധികാരികൾക്ക് കറവപ്പശു തന്നെയാണ്. പരിശോധനയ്ക്കായി എയർപോർട്ടിൽ നിയോഗിക്കപ്പെട്ടിട്ടുള്ള സ്വകാര്യ ഏജൻസികൾ ഈടാക്കുന്നത് 2400 മുതൽ 5000 രൂപ വരെയാണ് ' ചെന്നൈ എയർപോർട്ടിൽ ഇത് 4000വും മുംബയ് എയർപോർട്ടിൽ ഇത് 5000വുമാണ്. തീർച്ചയായും ഇത് പകൽക്കൊള്ള തന്നെയാണ്. നാടിന് നാലു കാശ് കൊണ്ടുവരുന്നവരോട് ശത്രുക്കളെ പോലെ പെരുമാറുന്നത് നീതിയല്ല.

എയർപോർട്ടിലെ ഈ പകൽകൊള്ള നിർത്താനാവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികൃതരിൽ നിന്നും പെട്ടെന്ന് തന്നെയുണ്ടാകേണ്ടതാണ്. പ്രവാസികൾക്ക് നീതി നിഷേധിക്കുന്നത് ശരിയല്ല. അവർ ഈ രാജ്യത്തിലെ പൗരന്മാർ തന്നെയാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ