സച്ചിന്‍റെ ജീവിത കഥ സിനിമയാക്കിയപ്പോള്‍ സച്ചിന്‍ വാങ്ങിയ പ്രതിഫലം എത്ര ?

സച്ചിന്‍റെ ജീവിത കഥ സിനിമയാക്കിയ 'സച്ചിൻ: എ ബില്യൺ ഡ്രീംസ്' സിനിമയ്ക്ക് ക്രിക്കറ്റ് ഇതിഹാസം വാങ്ങിയ പ്രതിഫലം എത്രയാണ്?..പലരും പലവട്ടം ചോദിച്ച ചോദ്യമാണിത്.

സച്ചിന്‍റെ ജീവിത കഥ സിനിമയാക്കിയപ്പോള്‍ സച്ചിന്‍ വാങ്ങിയ പ്രതിഫലം എത്ര ?
sachinnnfilm

സച്ചിന്‍റെ ജീവിത കഥ സിനിമയാക്കിയ 'സച്ചിൻ: എ ബില്യൺ ഡ്രീംസ്' സിനിമയ്ക്ക് ക്രിക്കറ്റ് ഇതിഹാസം വാങ്ങിയ പ്രതിഫലം എത്രയാണ്?..പലരും പലവട്ടം ചോദിച്ച ചോദ്യമാണിത്.

'സച്ചിന്‍: എ ബില്യണ്‍  ഡ്രീംസ്'  തീയേറ്ററുകളില്‍ വന്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രം മൂന്നു ദിനങ്ങള്‍ക്കകം 27  കോടി രൂപയാണ് ബോക്സോഫീസിൽ വാരിക്കൂട്ടിയത്. ചിത്രത്തിനായി ചിലവാക്കിയ പണത്തിന്റെ കണക്കു ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഈ ചിത്രത്തിന് 40 കോടി രൂപയോടടുപ്പിച്ചു വാങ്ങിയെന്നാണ് പുറത്തു വരുന്ന വിവരം.

ചില ബോളിവുഡ് പ്രസിദ്ധീകരണങ്ങൾ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് സച്ചിൻ 40 കോടി രൂപയോളം പ്രതിഫലം ചിത്രത്തിനായി വാങ്ങിയെന്നാണ് പറയുന്നത്. ബാഹുബലിക്കായി പ്രഭാസ് വാങ്ങിയ പ്രതിഫലത്തേക്കാൾ അധികമാണിത്. 25 കോടി രൂപയാണ് പ്രഭാസ് ബാഹുബലിക്ക് വേണ്ടി വാങ്ങിയത്.

അതേസമയം, സച്ചിൻ കൂറ്റൻ പ്രതിഫലം വാങ്ങിയെന്നത് അദ്ദേഹത്തിന്‍റെ വക്താവ് തന്നെ തിരുത്തി. പ്രചരിക്കുന്ന വാർത്തകൾ നുണയാണെന്നും ടെണ്ടുൽക്കറുടെ ജീവിതവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി ആയതുകൊണ്ടുമാത്രമാണ് ഇതിന് സമ്മതം മൂളിയതെന്നും അദ്ദേഹം പറഞ്ഞു. ഡോക്യു-ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് ബ്രിട്ടീഷ് സംവിധായകനായ ജെയിംസ് എര്‍സ്‌കിന്‍ ആണ്.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്