ഇന്ത്യ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ആ സിനിമ എത്തി; സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ് കുട്ടികള്‍ ഉറപ്പായും കണ്ടിരിക്കണം എന്ന് നിരൂപകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതം അഭ്രപാളിയിലെത്തിയപ്പോള്‍ കാണികളില്‍ നിന്നും മികച്ച പ്രതികരണം. ഇന്ത്യ ഏറ്റവും കൂടുതല്‍ കാത്തിരുന്ന സിനിമകളിലൊന്നാണു സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്.

ഇന്ത്യ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ആ സിനിമ എത്തി; സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ് കുട്ടികള്‍ ഉറപ്പായും കണ്ടിരിക്കണം എന്ന് നിരൂപകര്‍
sachinnnfilm

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതം അഭ്രപാളിയിലെത്തിയപ്പോള്‍ കാണികളില്‍ നിന്നും മികച്ച പ്രതികരണം. ഇന്ത്യ ഏറ്റവും കൂടുതല്‍ കാത്തിരുന്ന സിനിമകളിലൊന്നാണു സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്. സച്ചിന്റെ കുട്ടിക്കാലം മുതല്‍ ക്രിക്കറ്റ് ജീവനും ശ്വാസവുമായി മാറിയ യൗവനവും കടന്നു ക്രിക്കറ്റ് ജീവിതത്തിലെ അസ്വാരസ്യങ്ങളുമെല്ലാം സിനിമ പങ്കുവയ്ക്കുന്നുണ്ട്.

155 മിനുട്ടും സംഭവങ്ങള്‍കൊണ്ടു നിറഞ്ഞതാണെന്നും ഒരു സെക്കന്‍ഡ് പോലും ബോറടിക്കില്ലെന്നുമാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം. എന്നാല്‍, സിനിമയെ സൂഷ്മമായി നിരൂപണ ബുദ്ധിയോടു സമീപിച്ചവര്‍ മറിച്ചുള്ള അഭിപ്രായവും പങ്കിടുന്നുണ്ട്. ഇതു കുട്ടികള്‍ക്ക് ആവേശം പകരുന്ന ചിത്രമാണെന്നാണ് ഒരു വിലയിരുത്തല്‍. എങ്കിലും ഇത് ഒരിക്കലും നിരാശപ്പെടുത്താത്ത ചിത്രമാണെന്നും ചൂണ്ടിക്കാട്ടപെടുന്നു. ചിത്രത്തിന്റെ ദൃശ്യഭംഗിയാണ് മറ്റൊരു സവിശേഷത. പരാജയങ്ങളിലും ക്യാപ്റ്റനെന്ന നിലയിലുള്ള തകര്‍ച്ചയും കളിക്കളത്തിലെ ഒത്തുകളിയിലുള്ള നിരാശയും ഗ്രഗ് ചാപ്പലുമായുള്ള പ്രശ്‌നങ്ങളും ക്രിക്കറ്റ് ടീം നായകനായിരുന്ന അസ്ഹറുദീനുമായുള്ള പ്രശ്‌നങ്ങളുമെല്ലാം ചിത്രം വിഷയമാക്ക്ന്നുണ്ട്. എന്തായാലും കുട്ടികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമയെന്നാണ് എല്ലാവരും ഒറ്റസ്വരത്തില്‍ പറയുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ