വേൾഡ് കപ്പ് ആവേശത്തിനൊടുവിൽ കളിക്കളത്തിൽ ‘സച്ചിൻ’ ജൂലൈ 19ന്

വേൾഡ് കപ്പ് ആവേശത്തിനൊടുവിൽ കളിക്കളത്തിൽ ‘സച്ചിൻ’ ജൂലൈ 19ന്
sachin-release-2

ക്രിക്കറ്റ് എന്നു കേട്ടാൽ ഓരോ ഭാരതീയനും ആദ്യം ഓർമയിൽ ഓടിയെത്തുന്ന പേരാണ് "സച്ചിൻ". ധ്യാൻ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായർ ഒരുക്കുന്ന 'സച്ചിൻ' ജൂലൈ 19ന് ഇന്ത്യയൊട്ടാകെ റിലീസിന് ഒരുങ്ങുന്നു.

ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ക്ക് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് ‘സച്ചിന്‍’. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. വെള്ളിത്തിരയില്‍ ചിരി ഉത്സവം തീര്‍ക്കുമെന്ന പ്രതീക്ഷയില്‍ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധന്യം നല്‍കിക്കൊണ്ടു ഒരുക്കുന്ന ചിത്രമാണ് ‘സച്ചിന്‍’. ചിത്രത്തില്‍ ‘സച്ചിന്‍’ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും സൗഹൃദവും പ്രണയവുമൊക്കെയാണ് സിനിമയില്‍ നിറയുന്നത്.

സന്തോഷ് നായരാണ് ‘സച്ചിന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. എസ് എല്‍ പുരം ജയസൂര്യയാണ് രചന. ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, രമേശ് പിഷാരടി, രഞ്ജി പണിക്കര്‍ , ജൂബി നൈനാൻ , അപ്പാനി ശരത് , മാലാ പാര്‍വ്വതി, അന്ന രാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഷാന്‍ റഹ്മാനാണ് സച്ചിന്‍ എന്ന സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

സച്ചിന്‍ എന്ന സിനിമയിലെ പോരാടുന്നേ പോരാടുന്നേ… എന്നു തുടങ്ങുന്ന ഒരു ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നതും. രസകരമായ ചില മുഹൂര്‍ത്തങ്ങളും ഗാനത്തില്‍ ഇടം നേടിയിട്ടുണ്ട്. മികച്ച ഗാന രചയിതാവിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ ബി കെ ഹരിനാരായണനാണ് ഈ ഗാനത്തിന്റെ വരികള്‍ എഴുതിയത്. ചിത്രത്തിന്റെ സംഗീത സംവിധായകനായ ഷാന്‍ റഹ്മാന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നതും. ഈ ഗാനവും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. വിനീത് ശ്രീനിവാസൻ ആലപിച്ച കാറ്റിൽ പൂങ്കാറ്റിൽ.. എന്ന ഗാനവും യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു.

സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ളീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ പതിനാറ് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.

Read more

വെള്ളപ്പൊക്കത്തില്‍ മുങ്ങി രാജ്യതലസ്ഥാനം; ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

വെള്ളപ്പൊക്കത്തില്‍ മുങ്ങി രാജ്യതലസ്ഥാനം; ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പ്രളയക്കെടുതിയില്‍ രാജ്യതലസ്ഥാനം. ഡല്‍ഹി-എന്‍സിആറിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ

കനത്ത മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ പ്രഖ്യാപിച്ച സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. റെഡ് അലേ

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരന്റെ പേരിട്ടു; ജനറൽ ആശുപത്രി ഇനി കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ്

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരന്റെ പേരിട്ടു; ജനറൽ ആശുപത്രി ഇനി കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ്

തിരുവനന്തപുരം: കെ കരുണാകരൻെറ പേരിൽ മെഡിക്കൽ കോളജ്. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരൻെറ പേരിട്ടു. കെ കരുണാകരൻ മെമ്മോ