യുവരാജ് സിങിന്റെ പുതിയ ‘ചിക്നാ ചമേല’ ലുക്കിനെ ട്രോളി സാനിയ മിർസ

യുവരാജ് സിങിന്റെ പുതിയ ‘ചിക്നാ ചമേല’ ലുക്കിനെ ട്രോളി സാനിയ മിർസ
yuvraj-sania1569744289541

മുംബൈ ∙ ക്ലീൻ ഷേവ് ചിത്രവുമായി ഇൻസ്റ്റഗ്രാമിലെത്തിയ യുവരാജ് സിങിനെ ട്രോളി സുഹൃത്തും ടെന്നിസ് താരവുമായ സാനിയ മിർസ കഴിഞ്ഞ ദിവസമാണ് യുവി തന്റെ ഏറ്റവും പുതിയ ക്ലീൻ ഷേവ് ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

‘ പുതിയ ‘ചിക്നാ ചമേല’ ലുക്ക് ! അതോ താടി വീണ്ടും വയ്ക്കണോ ?’ എന്ന അടികുറിപ്പോടെയാണ് തന്റെ പുത്തൻ ലുക്ക്  യുവി ആരാധാകർക്കായി പങ്കുവച്ചത്. പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ട്  നിരവധിപേർ കമന്റുകൾ ഇട്ടെങ്കിലും യുവ്‌രാജിന്റെ അടുത്ത സുഹൃത്ത് കൂടിയായ സാനിയ മിർസയുടെ മറുപടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

‘താടിക്കടിയിലെ താടി ഒളിപ്പിക്കാനാണോ ചുണ്ട് ഇങ്ങനെ കൂർപ്പിച്ചു വച്ചിരിക്കുന്നത്? ആ പഴയ താടി തിരികെക്കൊണ്ടു വരൂ’ – സാനിയ കുറിച്ചു. ഇതോടെ സാനിയയുടെ കമന്റിനെ പിന്തുയ്നച്ചുകൊണ്ട് ആരാധാകർ രംഗത്തെത്തി.

https://www.instagram.com/p/B29baa7jqAe/?utm_source=ig_web_copy_link

ക്കഴിഞ്ഞ ജൂണിലാണ് യുവരാജ് സിങ് രാജ്യന്തര ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത്. ഇന്ത്യ കിരീടം നേടിയ 2011 ഏകദിന ലോകകപ്പിൽ ടീമിന്റെ മിന്നും താരമായിരുന്നു യുവരാജ് സിങ്.362 റൺസും 15 വിക്കറ്റുകളും നേടിയ യുവരാജ് സിങ് ലോകകപ്പിന്റെ തന്നെ താരമായി. വിരമിച്ചതിനു ശേഷം ബിസിസിഐയുടെ അനുമതിയോടെ കനേ‍ഡിയൻ‌ ട്വന്റി20 ക്രിക്കറ്റ് ലീഗിൽ യുവരാജ് കളിച്ചിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ