ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി പൗരന്‍മാർക്ക് ഇനി ഇലക്ട്രോണിക് വിസ

ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി പൗരന്‍മാർക്ക് ഇനി ഇലക്ട്രോണിക് വിസ
Mohammed-bin-salman-with-modi-and-ram-nath-kovind_710x400xt

റിയാദ്: സൗദി പൗരന്‍മാർക്ക് ഇന്ത്യ സന്ദർശിക്കുന്നതിനായുള്ള ഇലക്ട്രോണിക് വിസ സമ്പദായം ഉടന്‍ നടപ്പിലാക്കും. നിലവിലെ ബയോമെട്രിക് വിസ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടാണ് പുതിയ സംവിധാനത്തിന് തുടക്കമാവുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശന വേളയിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടാക്കിയത്.

സൗദിയിൽ ഇന്ത്യൻ വിസ ഇഷ്യൂ ചെയ്യുന്ന കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ബയോമെട്രിക് സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത് വിസ നേടുന്ന രീതിയാണ് നിലവിലുള്ളത്. പ്രധാന നഗരങ്ങൾക്ക് പുറത്തുള്ള സ്വദേശികള്‍ക്ക് ഇത് ഏറെ പ്രയാസകരമാണ്. ബയോമെട്രിക് വിസ സമ്പ്രദായം പിന്‍വലിക്കണമെന്ന് സംസ്ഥാന ടൂറിസം വകുപ്പും നേരത്തെ ആവശ്യപ്പെട്ടിരുന്നു. പുതിയ സംവിധാനം ഉടനെ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍. നിലവില്‍ 150ല്‍പരം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്ത്യ ഇലക്ട്രോണിക് വിസ നല്‍കുന്നുണ്ട്.

സൗദി അറേബ്യക്കും ഇലക്ട്രോണിക് വിസ സംവിധാനം അനുവദിക്കുന്നതോടെ നിലവിലെ ബയോമെട്രിക് വിസ സമ്പ്രദായം ഇന്ത്യ അവസാനിപ്പിക്കും. പുതിയ മാറ്റം പ്രാവര്‍ത്തികമാകുന്നതോടെ ഇടനിലക്കാരോ ഏജന്റുമാരോ ഇല്ലാതെ തന്നെ വിസ നേടാനാവും. ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈന്‍ വഴി അപേക്ഷയും വിസാ ഫീസും നല്‍കിയാല്‍ ഇമെയില്‍ വഴി വിസ ലഭിക്കും എന്നതാണ് ഈ സംവിധാനത്തിലെ പ്രധാന സവിശേഷത.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ