സൗദിയില്‍ സ്വദേശിവത്കരണതോത് ഉയർത്താൻ പുതിയ പദ്ധതിയുമായി തൊഴിൽ മന്ത്രാലയം

സൗദിയില്‍ സ്വദേശിവത്കരണതോത്  ഉയർത്താൻ പുതിയ പദ്ധതിയുമായി തൊഴിൽ മന്ത്രാലയം
OPN_190412-_Riyadh_at_night_gener_Saudi_Arabi_resources1_16a4505bba1_large

റിയാദ്: സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണതോത് ഉയർത്താൻ തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ പദ്ധതി. തൊഴിൽ നിയമ ലംഘനത്തിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് ചുമത്തുന്ന പിഴ ഒഴിവാക്കുന്നതിന് പകരമായി  ഇനി കൂടുതൽ സ്വദേശികളെ ജോലിക്കു വെച്ചാൽ മതിയാകും.ഇതിലൂടെ  തൊഴിൽ നിയമ ലംഘനത്തിന് ചുമത്തപ്പെടുന്ന പിഴ എഴുതിത്തള്ളി സ്വദേശിവൽക്കരണ തോത് ഉയർത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

നിയമലംഘനത്തിനുള്ള പിഴകൾ എഴുതിത്തള്ളുന്നതിനു പകരം സ്ഥാപനങ്ങൾ കൂടുതൽ സ്വദേശികളെ ജോലിക്കുവെച്ചു നിശ്ചിത അനുപാതത്തിലേക്ക് സ്വദേശിവത്കരണം വർദ്ധിപ്പിക്കേണ്ടിവരും. സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിന് സ്ഥാപനങ്ങൾക്കു ബദൽ സംവിധാനും ഒരുക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

പദ്ധതി പ്രയോജനപ്പെടുത്തുന്നതിനു നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ട സ്ഥാപനങ്ങളുമായി തൊഴിൽ മന്ത്രാലയം ഒരു വർഷം കാലാവധിയുള്ള കരാർ ഒപ്പുവെക്കും. അതേസമയം സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖത് പ്രകാരം നിശ്ചിത ശതമാനം സ്വദേശിവത്കരണം പാലിച്ച് പച്ചയും അതിനു മുകളിലുള്ള വിഭാഗങ്ങളിലും ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്കു മാത്രമേ പുതിയ പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയൂ. കൂടാതെ സ്ഥാപനങ്ങൾ വേതന സുരക്ഷാ നിയമം കർശനമായും പാലിച്ചിരിക്കണം. നിയമ ലംഘനങ്ങൾക്കു പിഴ ചുമത്തിയതിൽ സ്ഥാപനങ്ങൾ വിയോജിപ്പ് പ്രകടിപ്പിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. പിഴ ചുമത്തിയതിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ പദ്ധതി പ്രയോജനപ്പെടുത്താനാകില്ല.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്