ഓഹരി വിപണിയിൽ വിദേശികൾക്ക് നിക്ഷേപം നടത്താം; നിയന്ത്രണം ഒഴിവാക്കി സൗദി

ഓഹരി വിപണിയിൽ വിദേശികൾക്ക് നിക്ഷേപം നടത്താം;  നിയന്ത്രണം ഒഴിവാക്കി സൗദി
Saudi Arabia Investment Conference

റിയാദ്: ഓഹരി വിപണിയിൽ വിദേശികൾക്ക് നിക്ഷേപം നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി സൗദി അറേബ്യ.49 ശതമാനം ഓഹരികൾ മാത്രമേ സ്വന്തമാക്കാനാകൂവെന്ന നിയന്ത്രണം ഒഴിവാക്കുന്നതായി സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030 ന്‍റെ ഭാഗമായാണ് നിക്ഷേപം വർധിപ്പിക്കുന്നതിനു നിലവിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്. 2015 ലാണ് വിദേശികൾക്ക് സൗദി ഓഹരിവിപണി നിയന്ത്രണങ്ങളോടെ തുറന്നു കൊടുത്തത്.

പുതിയ തീരുമാനത്തോടെ, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളിൽ വിദേശികളുടെ നിക്ഷേപങ്ങൾക്ക് ഇനി പരിധി ഉണ്ടാകില്ല. നിക്ഷേപകര്‍ക്ക്  കമ്പനികളുടെ ഓഹരികൾ ദീർഘകാലാടിസ്ഥാനത്തിൽ സ്വന്തമാക്കുന്നതിനും പുതിയ പരിഷ്‌കരണത്തോടെ സാധിക്കും. മാർക്കറ്റിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും കൂടുതൽ വിദേശനിക്ഷേപകരെ ആകർഷിക്കുന്നതിനും തീരുമാനം ഗുണകരമാകുമെന്നു ക്യാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ തീരുമാനം  നിലവിൽ വന്നതോടുകൂടി  സൗദി ഓഹരി വിപണിയിൽ വൻ കുതിപ്പാണ് സംജാതമായിരിക്കുന്നത്. കൂടാതെ എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാരം, സിനിമ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വൻനിക്ഷേപസാധ്യതകൾ  കൂടിയാണ് സൗദി ഇതിലൂടെ  .ലക്ഷ്യമിട്ടിരിക്കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ