സൗദിയില്‍ ഇനി ഭാര്യയുടെ അറിവില്ലാതെ വിവാഹ മോചനം നടക്കില്ല

സൗദിയില്‍  ഇനി ഭാര്യയുടെ അറിവില്ലാതെ വിവാഹ മോചനം നടക്കില്ല
222222

സൗദി: ഇനിമുതൽ സൗദിയിലെ ആണുങ്ങൾക്ക് ഭാര്യയുടെ സമ്മതമില്ലാതെ വിവാഹ മോചനം നേടാമെന്ന് വിചാരിക്കേണ്ട.വിവാഹമോചനത്തില്‍ പുതിയ പരിഷ്‌കാരവുമായി എത്തിയിരിക്കുകയാണ്  സൗദി ഭരണകൂടം. സ്ത്രീകളുടെ അറിവില്ലാതെ രാജ്യത്ത് നടക്കുന്ന വിവാഹ മോചനക്കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നിയമപരിഷ്‌കരണം. ഇനിമുതല്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നീക്കം നടത്തിയാല്‍ ഭാര്യക്ക് മെസേജ് വഴി നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ് പുതിയ നിയമം.
രഹസ്യമായുള്ള വിവാഹമോചനക്കേസുകള്‍ തടയുക, വിവാഹബന്ധത്തില്‍ സ്ത്രീയുടെ അവകാശം സംരക്ഷിക്കുക എന്നിവയാണ് നിയമാനുസൃതമായി  നടപ്പിലാക്കാന്‍ സൗദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സ്ത്രീകൾക്ക്  ഡ്രൈവിങ് ലൈസന്‍സിനുള്ള അനുമതി നല്‍കിയതിന് ശേഷം രാജ്യം സ്വീകരിക്കുന്ന  പുതിയ  നിയമ പരിഷ്‌കാരമാണിത്. ഇനി മുതല്‍ നിയമപരമായുള്ള വിവാഹമോചനക്കേസുകള്‍ നടന്നാല്‍ അത് ഭാര്യയുടെ അറിവിലൂടെ ആയിരിക്കും. കോടതി അതിന് മുന്‍കയ്യെടുക്കും. സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനാണിത്. സൗദി നീതിമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പുതിയ നിയമത്തെ വിശദീകരിച്ചത് ഈവിധമാണ്. ജനുവരി 6നാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്