''ലുട്ടാപ്പി ഞങ്ങടെ ഹീറോ'': സേവ് ലുട്ടാപ്പി ക്യാംപെയിനുമായി സോഷ്യല്‍ മീഡിയ

Share
''ലുട്ടാപ്പി ഞങ്ങടെ ഹീറോ'': സേവ് ലുട്ടാപ്പി ക്യാംപെയിനുമായി സോഷ്യല്‍ മീഡിയ
mayavi-luttappi-animated-story

വില്ലനാണേലും ലുട്ടാപ്പി കുട്ടികളുടെ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രമാണ്. എന്തിന്റെ പേരിലായാലും മായാവിക്ക് പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള ബാലരമയുടെ ‘നീക്ക’ത്തിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ലുട്ടാപ്പിക്ക് മേല്‍ മറ്റൊരു വില്ലന്‍ വേണ്ടെന്നും ചിത്രകഥയ്ക്ക് ഇത്രയധികം പ്രചാരം നേടാന്‍ കാരണം ലുട്ടാപ്പിയാണെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു.  #saveluttu, #justice4Luttu #justiceforLuttappi തുടങ്ങിയ ഹാഷ്ടാഗുകളിലാണ് ക്യാമ്പയിന്‍ നടക്കുന്നത്.

മായാവിക്ക് പുതിയ എതിരാളി വരുന്നുവെന്ന് ബാലരമ ഫെയിസ്ബുക്ക് പേജില്‍ അറിയിച്ചതോടെയാണ് ‘പ്രതിഷേധവും’ ആരംഭിച്ചത്.  വർഷങ്ങളായിട്ട്  മായാവിയുടെ ശത്രുവായ ലുട്ടാപ്പിക്ക് പകരം ഡിങ്കിനിയെന്ന കഥാപാത്രത്തെയാണ് ബാലരമ അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും ഇതിനെ ചൊല്ലി നല്ല രസകരമായ ചൂടൻ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്.

പുതിയ വില്ലന്‍ കഥാപാത്രം ലുട്ടാപ്പിയുടെ കാമുകിയാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ബാലരമ ഒഴിവാക്കുമെന്നും ചിലര്‍ ഭീഷണി മുഴക്കുന്നുണ്ട്. ലുട്ടാപ്പി എവിടെടാ! ഞങ്ങടെ കൊച്ചിന് വല്ലോം പറ്റിയാല്‍ ആണ്! ഇടിച്ചു റൊട്ടി ആക്കി കളയും എല്ലാത്തിനേം എന്നൊക്കെയാണ്ഒരാരാധകന്‍റെ പരാതി മറ്റൊരാരാധകൻ പ്രതികരിച്ചത് ഇങ്ങനെയാണ് കറുത്ത ജട്ടിക്കും ചുവന്ന ശരീരത്തിനുമപ്പുറം ആത്മാർത്ഥതയുടെ പര്യായമായിരുന്നു ലുട്ടാപ്പി. ഒരു സാത്വികൻ, നിത്യ ബ്രഹ്മചാരി. ഒരു രൂപ പോലും സർവീസ് ചാർജ് ഈടാക്കാത്ത സാരഥി. ചിലർ ഇത് ഡാകിനിയുടെ നീക്കമാണെന്നും ആരോപിക്കുന്നു.

Read more

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല. ഇടക്കാല ഉത്തരവിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയാണ് ആവശ്

‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്

‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു. ചെന്നൈ

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

വിഘ്നേഷ് ശിവന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭി

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവിൽ കു