എ.ടി.എം. കാർഡുകളുടെ രാത്രി ഉപയോഗത്തിന് നിയന്ത്രണം ഏർപെടുത്തി എസ് ബി ഐ

എ.ടി.എം. കാർഡുകളുടെ രാത്രി  ഉപയോഗത്തിന് നിയന്ത്രണം ഏർപെടുത്തി  എസ് ബി ഐ

കൊച്ചി: എ.ടി.എം. കാർഡ് ഉപയോഗിച്ച് രാത്രിയിൽ പണം കൈമാറ്റം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ).  രാത്രി 11 മുതൽ രാവിലെ ആറു മണി വരെയുള്ള എ.ടി.എം സേവനങ്ങൾക്കാണ്  എസ് ബി ഐ  നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തട്ടിയെടുക്കുന്ന കാർഡ് ഉപയോഗിച്ചും മറ്റും വൻതോതിൽ പണം കൈമാറുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്നാണ് ബാങ്കിന്‍റെ വിശദീകരണം. നിലവിൽ 40,000 രൂപ വരെ എ.ടി.എം. വഴി മറ്റു അക്കൗണ്ടിലേക്കോ കാർഡിലേക്കോ കൈമാറാൻ 24 മണിക്കൂറും സൗകര്യമുണ്ടായിരുന്നു.

രാത്രി 12ന് തൊട്ടുമുമ്പും 12 മണിക്കു ശേഷവും കാര്‍ഡ് മുഖേന പണം പിന്‍വലിക്കുന്നത്‌  കൂടുതലാകുന്നത് ശ്രദ്ധയിൽ പെട്ടതോടെചില നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ഇതോടെയാണ് രാത്രി 11 മുതൽ രാവിലെ ആറു മണിവരെ ഈ സൗകര്യം പൂർണമായി നിർത്തിയതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ