വ്യത്യസ്ത സാഹസികാനുഭവം സമ്മാനിച്ച ചൈനയിലെ ചില്ലുപാലങ്ങൾ അടച്ചു പൂട്ടാനൊരുങ്ങുന്നു

Share
വ്യത്യസ്ത സാഹസികാനുഭവം സമ്മാനിച്ച ചൈനയിലെ ചില്ലുപാലങ്ങൾ അടച്ചു പൂട്ടാനൊരുങ്ങുന്നു
glass-bridge-9-jpg

ഓരോ യാത്രയും നമ്മൾ ഓരോരുത്തർക്കും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്, അത്തരത്തിൽ വ്യത്യസ്തമായ അനുഭവം നൽകി സഞ്ചാരികളെ എന്ന് മോഹിപ്പിച്ചിട്ടുള്ള ഒന്നാണ് ചൈനയിലെ ചില്ലുപാലങ്ങൾക്ക് മുകളിലൂടുള്ള യാത്ര. എന്നാൽ സുരക്ഷാ ഭീഷണിമുന്നിർത്തി സർക്കാർ പാലങ്ങൾ പൂട്ടാൻ തീരുമാനിച്ചിരിക്കയാണ്.

വ്യത്യസ്ത സാഹസികാനുഭവം തേടി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ചൈനയിലെ ഈ ചില്ലു പാലങ്ങൾ തേടിയെത്തുന്നത്. ചൈനയിൽ ഏകദേശം 2300 ചില്ലുപാലങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഭൂകമ്പങ്ങളെയും കൊടുങ്കാറ്റിനെയും ചെറുക്കാനുള്ള കഴിവ് ഈ പാലങ്ങൾക്കുണ്ടെന്നാണ് നിർമാതാക്കളുടെ അവകാശവാദം.

എന്നാൽ അടുത്തിടെയായി അപകടങ്ങളും മരണങ്ങളും തുടർക്കഥയായതോടെയാണ് അധികൃതർ പാലങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്. നിലവിൽ ഹെബി പ്രവിശ്യയിലെ പാലങ്ങൾ മാത്രമാണ് അടച്ചു പൂട്ടുന്നതെങ്കിലും നിരോധനം രാജ്യം മൊത്തം പ്രാബല്യത്തിൽ വരാനാണ് സാദ്ധ്യത.

യോഗ, വിവാഹ, ഗര്‍ഭകാലം എന്നുവേണ്ട 'ഫോട്ടോഷൂട്ടാണോ ? എങ്കില്‍ ഗ്ലാസ് പാലം തന്നെ' എന്നതിലേക്കുവരെ ചൈനയിലെ കാര്യങ്ങള്‍. ഒന്നും രണ്ടുമല്ല 2300 ചില്ലുപാലങ്ങളുടെ നാടാണ് ചൈന.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും നീളമേറിയതുമായ ഗ്ലാസ് നിര്‍മ്മിത പാലം മധ്യ ചൈനയിലാണ്. സഞ്ചാരികളെ ആകർഷിക്കാനുള്ള വക ഓരോ പാലങ്ങളിലും ഒരുക്കിയിട്ടുണ്ടായിരുന്നു.

2016ല്‍ ഹുനാന്‍ പ്രവിശ്യയിലാണ് ആദ്യമായി ചൈനയില്‍ ചില്ലുപാലം തുറന്നത്. 6 മീറ്റർ വീതിയുള്ള പാലം ഇസ്രായേലി ആർക്കിടെക്റ്റ് ഹൈം ദോട്ടൻ രൂപകൽപ്പന ചെയ്തതാണ്. അതിന്‍റെ വാസ്തുവിദ്യയ്ക്കും നിർമ്മാണത്തിനും ഇതിനകം ലോക റെക്കോർഡുകൾ സൃഷ്ടിച്ചതായി നിര്‍മ്മാണോദ്യോഗസ്ഥർ പറയുന്നു.

2018 ഡിസംബറിൽ പൂർത്തിയായ, 430 മീറ്റർ നീളമുള്ള ഈ ചില്ല് പാലം നിർമ്മിക്കാൻ 3.4 മില്യൺ ഡോളർ (2.6 മില്യൺ ഡോളർ) ചിലവായി. നിലത്ത് നിന്ന് 300 മീറ്റർ ഉയരത്തിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്.ലോകമെമ്പാടുമുള്ള സാഹസിക സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ച ഇടങ്ങളായിരുന്നു ചില്ലുപാലങ്ങള്‍.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ