സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു; വരുന്നത് അഞ്ചാം ഭാഗം

സേതുരാമയ്യര്‍ സിബിഐ ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. അഞ്ചാം പതിപ്പുമായി സേതുരാമയ്യര്‍ വരുന്നു. അവസാനം 2005ലായിരുന്നു ചിത്രത്തിന്റെ നാലാംഭാഗമായ നേരറിയാന്‍ സിബിഐ പുറത്തിറങ്ങിയത്. അതിനു ശേഷം വീണ്ടും ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി ആരും സ്ഥിരീകരിച്ച

സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു; വരുന്നത് അഞ്ചാം ഭാഗം
SETH_720x490

സേതുരാമയ്യര്‍ സിബിഐ ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. അഞ്ചാം പതിപ്പുമായി സേതുരാമയ്യര്‍ വരുന്നു.  
അവസാനം 2005ലായിരുന്നു ചിത്രത്തിന്റെ നാലാംഭാഗമായ നേരറിയാന്‍ സിബിഐ പുറത്തിറങ്ങിയത്. അതിനു ശേഷം വീണ്ടും ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി ആരും സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ പുതുവത്സരദിനത്തില്‍ സിബിഐ സീരീസിന് അഞ്ചാം പതിപ്പ് ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണെന്ന് സംവിധായകന്‍ കെ മധു  അറിയിച്ചു.

തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയുമായി ചേര്‍ന്ന് തന്നെയായിരിക്കും ചിത്രം ഒരുക്കുന്നത്. സിബിഐ സീരീസിലെ രണ്ടു ചിത്രങ്ങള്‍ നിര്‍മിച്ച കെ മധുവിന്റെ തന്നെ നിര്‍മാണ കമ്പിനിയായ കൃഷ്ണകൃപയായിരുന്നു. ഇടവേളയ്ക്കു ശേഷം ഈ വര്‍ഷം രണ്ടു ചിത്രങ്ങള്‍ കൃഷ്ണകൃപ നിര്‍മിക്കുമെന്നും കെ മധു അറിയിച്ചു.

എസ് എന്‍ സ്വാമിയുടെ രചനയില്‍ പിറവിയെടുത്ത കഥാപാത്രം ആദ്യമായി സ്‌ക്രീനിലെത്തിയത് 1988ലായിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. കെ മധു സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും പിന്നീട് മൂന്നു വട്ടം കൂടി പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയും ചെയ്തു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ