ഇനി എന്റെ മനസ് എന്നോട് പറയട്ടെ... അപ്പോഴേ സിനിമ ചെയ്യുന്നുള്ളൂ!; ഷാരൂഖ് ഖാൻ

ഇനി എന്റെ മനസ് എന്നോട് പറയട്ടെ... അപ്പോഴേ സിനിമ ചെയ്യുന്നുള്ളൂ!; ഷാരൂഖ് ഖാൻ
BBWnDNv

ഇനി കുറച്ച് കാലത്തേക്ക് സിനിമാലോകത്തുനിന്നും ബ്രേക്ക് എടുക്കാൻ തീരുമാനിച്ചിരിക്കയാണ്  ആരാധകരുടെ  സ്വന്തം  ഷാരൂഖ് ഖാൻ.  ഒരുവെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ്   കുറച്ചു മാസത്തേക്ക് സിനിമകളൊന്നും ചെയ്യുന്നില്ലെന്ന് താരം വ്യക്തമാക്കിയത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സീറോ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതോടെയാണ് പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.  കോടികൾ മുതൽ മുടക്കി പുറത്തുവന്ന ചിത്രമായിരുന്നു സീറോ. വൻ താരനിര ഉണ്ടായിരുന്നിട്ടും ബോക്സ് ഓഫീസിൽ ചിത്രം പരാജയമായിരുന്നു.

ചിത്രം ഒരുപാടു പ്രതീക്ഷകളോടെയും സ്‌നേഹത്തോടെയും പൂർത്തീകരിച്ചതാണെന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. താരത്തിന്റെ പുതിയ തീരുമാനം അറിഞ്ഞതോടെ നിരാശയിലാണ് ആരാധകർ.

ഇപ്പോൾ സിനിമകളൊന്നും ചെയ്യുന്നില്ല. സിനിമകൾ കാണാനും തിരക്കഥകൾ കേൾക്കാനും പുസ്തകങ്ങൾ വായിക്കാനും സമയം കണ്ടെത്തണം. എന്റെ മക്കൾ കോളേജ് പഠനം പൂർത്തീകരിക്കാനിരിക്കയാണ്. സുഹാന കോളേജിലാണ്. ആര്യൻ അടുത്ത വർഷം പഠിച്ചിറങ്ങും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുകയാണ്.' ഷാരൂഖ് പറഞ്ഞു.

ജൂണിൽ താൻ പുതിയൊരു സിനിമ ചെയ്യാനിരുന്നതായിരുന്നു എന്നാൽ പിന്നീട് ആ പ്ലാൻ വേണ്ടെന്നു വെക്കുകയായിരുന്നു. ദിവസേന 1520 പരം കഥകൾ കേൾക്കുന്നുണ്ട് അതിൽ മനസിന് പിടിക്കുന്നത് 25 എണ്ണമേ കാണു അതി ഏതേലും ചെയ്യണമെന്ന് തീരുമാനിച്ചത്‌ മുഴുവൻ സമയവും അതിൽ മുഴുകണം അതുകൊണ്ട് ഇനി എന്റെ മനസ് എന്നോട് പറയട്ടെ… അപ്പോഴേ സിനിമ ചെയ്യുന്നുള്ളൂ എന്നാണ് ഷാരൂഖിന്റെ പക്ഷം.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു