മാസം 20 ലക്ഷം രൂപ! ആഡംബരവീട് വാടകയ്ക്ക് വിട്ടുനൽകി ഷാഹിദ് കപൂർ

Share

ബോളിവുഡ് ലോകത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ പുതുമയല്ല. പ്രത്യേകിച്ച് മുംബൈ കേന്ദ്രീകരിച്ച് പുതിയ വീടുകളും ഓഫിസ് കെട്ടിടങ്ങളും വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുന്ന ബോളിവുഡ് താരങ്ങളുടെ എണ്ണം വർധിക്കുകയാണ്. ഇതിനിടെ മുംബൈയിൽ കോടികൾ മുടക്കി സ്വന്തമാക്കിയ വീട് വാടകയ്ക്ക് വിട്ടുനൽകിയിരിക്കുകയാണ് ഷാഹിദ് കപൂറും ഭാര്യ മിറയും. വർളി മേഖലയിലാണ് ഈ ആഡംബര വീട് സ്ഥിതിചെയ്യുന്നത്.

റിയൽ എസ്റ്റേറ്റ് സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 20 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ വീടിന്റെ പ്രതിമാസ വാടക. ആറുമാസങ്ങൾക്കു മുൻപാണ് 60 കോടി രൂപയ്ക്ക് ഷാഹിദ് കപൂർ വീട് സ്വന്തമാക്കിയത്. ഒബ്രോയി റിയൽറ്റിയുടെ ത്രീ സിക്സ്റ്റി വെസ്റ്റ് എന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്മെന്റാണിത്. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയ 4, 5 BHK അപ്പാർട്ട്മെന്റുകളാണ് പദ്ധതിയിൽ ഉള്ളത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലകളിൽ ഒന്നിലാണ് ഈ ഫ്ലാറ്റ്. 5395 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. ഷാഹിദ് കപൂറിനായി മൂന്ന് കാർ പാർക്കിങ് സ്ലോട്ടുകളും കെട്ടിടത്തിൽ നീക്കിവച്ചിട്ടുണ്ട്. ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ, ജിം തുടങ്ങിയ ലോകോത്തര സൗകര്യങ്ങളെല്ലാം അപ്പാർട്മെന്റ് സമുച്ചയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

അഞ്ചുവർഷത്തെ വാടകകരാറിലാണ് ഷാഹിദ് കപൂർ ഏർപ്പെട്ടിരിക്കുന്നത്. നവംബർ ഏഴിന് വാടക കരാറിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. ഡി ഡെക്കർ ഹോം ഫാബ്രിക്സ് എന്ന സ്ഥാപനത്തിന്റെ സീനിയർ എക്സിക്യൂട്ടീവായ ദിപൻ ഭുപ്താനിയാണ് ഷാഹിദിന്റെ വീട് വാടകയ്ക്ക് എടുത്തിരിക്കുന്നത്. 1.23 കോടി രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി ഇദ്ദേഹം ഷാഹിദിന് കൈമാറി. വാടകയിൽ വർഷാവർഷം ഉണ്ടാവുന്ന വർധനയെക്കുറിച്ചും കരാറിൽ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. 20.5 ലക്ഷം രൂപയാണ് ആദ്യ വർഷത്തെ പ്രതിമാസ വാടക. കരാറിലെ അവസാന വർഷം പ്രതിമാസം 23. 98 ലക്ഷം രൂപ വാടകയായി നൽകണം.

വർളിയിൽ തന്നെ കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഒരു ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റിലാണ് ഷാഹിദും മിറയും നിലവിൽ താമസിക്കുന്നത്. 8625 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്ലാറ്റാണിത്. താരങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ ആരാധകരിലേക്കെത്താറുണ്ട്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്