ഷക്കീലയുടെ പ്രണയത്തിന് മറുപടിയുമായി മണിയൻപിള്ള രാജു

ഷക്കീലയുടെ പ്രണയത്തിന് മറുപടിയുമായി മണിയൻപിള്ള രാജു
maniyanpilla-raju-shakeela

നടി ഷക്കീലയ്ക്ക്, നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവിനോട് തോന്നിയ ഇഷ്ടത്തിന് മണിയൻ പിള്ള രാജു മറുപടി നൽകി. ഏഷ്യാനെറ്റിന്‍റെ കോമഡി സ്റ്റാറില്‍ അതിഥിയായി എത്തിയപ്പോഴാണ് ഷക്കീല മണിയൻ പിള്ള രാജുവിനോട് തോന്നിയ ഇഷ്ടം വെളിപ്പെടുത്തിയത്. മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച ചിത്രമായ ഛോട്ടാ മുംബൈയുടെ സെറ്റില്‍ വെച്ച് മണിയന്‍ പിള്ള രാജുവിനോട് വല്ലാത്തൊരു ഇഷ്ടം മനസില്‍ കൂടുകൂട്ടി എന്നായിരുന്നു ഷക്കീലയുടെ വെളിപ്പെടുത്തല്‍.
2007ലായിരുന്നു ഛോട്ടാ മുംബെയുടെ ഷൂട്ടിംഗ് നടന്നത്.

ചിത്രത്തില്‍ ഷക്കീല എന്ന പേരില്‍ തന്നെ അതിഥി വേഷത്തിലാണ് ഇവര്‍ എത്തിയത്. ഇതിനിടെ ഷക്കീലയുടെ അമ്മ രോഗബാധിതയായി. അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ശസ്ത്രക്രിയയ്ക്കായി ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഉടന്‍ തന്നെ നിര്‍മ്മാതാവ് മണിയന്‍ പിള്ള രാജുവിനെ പോയി കണ്ടു. ഞാന്‍ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നില്ലെങ്കിലും അദേഹം എനിക്കുള്ള പ്രതിഫലം മുന്‍കൂറായി നല്‍കി. എനിക്കത് വലിയൊരു സഹായമായിരുന്നു.

അന്ന് മുതല്‍ എനിക്ക് അദേഹത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നുകയായിരുന്നു. എന്നാല്‍ താന്‍ നല്‍കിയ പ്രണയലേഖനത്തിന് ഇതുവരെ മറുപടി നല്‍കിയില്ലെന്നും ഷക്കീല വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഷക്കീലയുടെ വെളിപ്പെടുത്തലിനോട് ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുകയാണ് മണിയന്‍ പിള്ള രാജു.

അമ്മയുടെ ശസ്ത്രക്രിയയ്ക്കു വേണ്ടി പണം നല്‍കിയിരുന്നുവെന്നത് സത്യമാണെന്നും, എന്നാല്‍ അവര്‍ക്ക് തന്നോട് പ്രണയം ഉണ്ടായിരുന്നോ എന്നത് അറിയില്ലായിരുന്നുവെന്നും രാജു പറയുന്നു.
അവര്‍ സ്വന്തം വാഹനത്തില്‍ ഷൂട്ടിങ്ങിന് വരും കഴിഞ്ഞാല്‍ അതുപോല മടങ്ങിപ്പോകുകയും ചെയ്യും, ഇതായിരുന്നു അവരുടെ പതിവ്. എന്നാല്‍ തനിക്ക് പ്രണയലേഖനം ഇതുവരെ കിട്ടിയിട്ടില്ലെന്ന് മണിയന്‍പിള്ള രാജു പ്രതികരിച്ചു.

Read more

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഡൽഹി : അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ഡൽഹി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂർ കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്